അതുപോലൊരു പ്രണയം പിന്നെ ഉണ്ടായില്ല!!! ഇനി വന്നാല്‍ രണ്ടാമത് ആലോചിക്കില്ല-മണിക്കുട്ടന്‍

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമാണ് നടന്‍ മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ശേഷം ബോയ്ഫ്രണ്ടിലൂടെ സിനിമയിലേക്കം ചുവടുവച്ചു. മോഹന്‍ലാലിന്റെ മരക്കാറില്‍ ഏറെ ശ്രദ്ധേയമായ വേഷമാണ് മണിക്കുട്ടന്‍ ചെയ്തത്.…

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമാണ് നടന്‍ മണിക്കുട്ടന്‍.
കായംകുളം കൊച്ചുണ്ണി സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ശേഷം ബോയ്ഫ്രണ്ടിലൂടെ സിനിമയിലേക്കം ചുവടുവച്ചു. മോഹന്‍ലാലിന്റെ മരക്കാറില്‍ ഏറെ ശ്രദ്ധേയമായ വേഷമാണ് മണിക്കുട്ടന്‍ ചെയ്തത്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയും മണിക്കുട്ടന്‍ എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 വിന്നറായിരുന്നു താരം. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ഇപ്പോഴിതാ താന്‍ വിവാഹത്തിന് തയ്യാര്‍ ആണെന്ന് മണിക്കുട്ടന്‍ പറയുന്നു. ഇതുവരെ ഒരു സീരിയസ് വിവാഹ അഭ്യര്‍ത്ഥന നടത്തിയ ആരെയും താന്‍ കണ്ടിട്ടില്ലെന്ന് താരം പറയുന്നു. അങ്ങനെ വന്നാല്‍ രണ്ടാമതൊന്ന് ചിന്തിക്കില്ല, ഉടന്‍ കല്യാണം കഴിച്ചിരിക്കുമെന്നും താരം പറയുന്നു.

നല്ല പ്രണയം അനുഭവിച്ച ആളാണ് താന്‍. എന്റെ മതം നോക്കിയില്ല, ഫാമിലി സ്റ്റാറ്റസ് ഒന്നും നോക്കിയില്ല. കണ്ണുമടച്ച് പ്രണയിച്ചിരുന്നു. പക്ഷേ വിജയിച്ചില്ല. ഞങ്ങളുടെ രണ്ടുപേരുടെയും പ്രശ്‌നമല്ലെന്നും താരം പറയുന്നു.

അതിന് ശേഷം നല്ലൊരു പ്രണയം ഇതുവരെ വന്നിട്ടില്ല അന്ന് പ്രണയിക്കുമ്പോള്‍
അന്ന് അവര്‍ എനിക്ക് ഗിഫ്റ്റ് തരും. തിരിച്ച് ഗിഫ്റ്റ് കൊടുക്കാന്‍ കൈയില്‍ പൈസ ഇല്ലായിരുന്നു. അന്നൊക്കെ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും മണിക്കുട്ടന്‍ പറഞ്ഞു.