അങ്ങനെ ഒരു വലിയ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്, മഞ്ജു വാര്യർ

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നായികയാണ് മഞ്ജു വാര്യർ. ഓരോ ദിവസം കഴിയുംതോറും പുറത്ത് വരുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. സല്ലാപം…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നായികയാണ് മഞ്ജു വാര്യർ. ഓരോ ദിവസം കഴിയുംതോറും പുറത്ത് വരുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. എല്ലാവരും മമ്മൂക്കയുമൊത്ത് അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഒക്കെ പറഞ്ഞു. എന്നാൽ അങ്ങനെ ഒരു അനുഭവം എനിക്ക് അധികം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഞാൻ മമ്മൂക്കയുടെ കൂടെ അഭിനയിച്ചിരിക്കുന്ന ഒറ്റ സിനിമയിൽ ഒറ്റ സീനിൽ മാത്രമാണ്. എന്നാൽ മുഴുനീള കഥാപാത്രമായി മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്.

അങ്ങനെ നടക്കട്ടെ എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നതും. എന്നാൽ നിങ്ങൾക്ക് ആർക്കും കിട്ടാത്ത ഒരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഞാൻ ആദ്യമായി ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന നടൻ മമ്മൂക്ക ആണ്. അതും ഡാൻസ് ചെയ്ത അതെ കോസ്റ്റും തന്നെ ഇട്ട് കൊണ്ട്. അങ്ങനെ ഒരു ഭാഗ്യം അതികം ആർക്കും കിട്ടിക്കാണില്ല. ഡാൻസ് കോസ്റ്റും ഇട്ട് കൊണ്ട് പരിപാടിക്ക് ശേഷം ഞാൻ മ്മൂക്കയ്ക്ക് ഒപ്പം ഫോട്ടോ എടുത്തിരുന്നു. എന്നാൽ ഈ കാര്യം ഞാൻ മറന്നു പോയി. പക്ഷെ വർഷങ്ങൾക്ക് ഇപ്പുറം മമ്മൂക്ക തന്നെയാണ് എന്നെ അത് ഓർമിപ്പിച്ചത് എന്നുമാണ് മഞ്ജു വാര്യർ പറയുന്നത്.