പത്ത് സെന്ററിൽ ഒരു മോഡേൺ വീടാണ് ഞാൻ പണിതത്

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരുപാടിയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. പരുപാടി കഴിഞ്ഞതിനു ശേഷം മഞ്ജു മഴവിൽ മനോരമയുടെ തന്നെ  മറിമായം എന്ന…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരുപാടിയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. പരുപാടി കഴിഞ്ഞതിനു ശേഷം മഞ്ജു മഴവിൽ മനോരമയുടെ തന്നെ  മറിമായം എന്ന പരിപാടിയിലും ഭാഗമായിരുന്നു. വളരെ പെട്ടന്ന് ആരുന്നു അഭിനയ മേഖലയിൽ താരം തന്റേതായ സ്ഥാനംനേടിയത് . മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തി പെടാൻ മഞ്ജുവിന് അധികം സമയം വേണ്ടി വന്നില്ല. നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു എന്ന് മാത്രമല്ല, മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വരെ സ്ക്രീൻ ഷെയർ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.

വർഷങ്ങൾ കൊണ്ട് വാടകവീട്ടിൽ താമസിച്ച മഞ്ജുവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്വന്തം ആയിട്ട് ഒരു വീട്. മഞ്ജുവിന്റെ ആ ആഗ്രഹം സാധിക്കുകയും ചെയ്തു. പത്ത് സെന്ററിൽ മോഡേൺ രീതിയിൽ ഉള്ള അതി മനോഹരമായ ഒരു വീട് ആണ് മഞ്ജു ഇപ്പോൾ പണികഴിപ്പിച്ചിരിക്കുന്നത്. മഞ്ജുവിന്റെ വീടിന്റെ വിശേഷങ്ങൾ ഒക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയൂം ചെയ്തിരുന്നു. വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു എങ്കിലും ഇത് വരെ വീട്ടിൽ സ്ഥിര താമസം തുടങ്ങിയില്ല എന്നാണ് മഞ്ജു പറയുന്നത്. താൻ വളരെ എതിരെ ആഗ്രഹിച്ച് മോഹിച്ച് സ്വപ്നം കണ്ടു പണിത വീടാണ് ഇതെന്നാണ് മഞ്ജു പറയുന്നത്.

ഈ വീടിന്റെ ഓരോ ഭാഗങ്ങളും എന്റെ വിയർപ്പിന്റെ ഫലം ആണെന്നും അത് കൊണ്ട് തന്നെ വീടിന്റെ മുക്കും മൂലയും വരെ തനിക്ക് ഒരുപാട് ഇഷ്ട്ടം ആണെന്നും താരം പറഞ്ഞു. ഏറെ സ്വപ്നം കണ്ടു ഒരുക്കിയ വീടാണ് ഇതെങ്കിലും ഇത് വരെ ഇവിടെ സ്ഥിരമായി താമസിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നും ജോലിത്തിരക്കുകൾ കാരണം തനിക്ക് ഇത് വരെ സ്ഥിരമായി കുറച്ച് ദിവസം വീട്ടിൽ നില്ക്കാൻ കഴിഞ്ഞിട്ടില്ല എന്നും അത് കൊണ്ട് തൽകാലം വരുന്ന ദിവസങ്ങളിൽ എല്ലാം ഇപ്പോൾ കുടുംബ വീട്ടിൽ ആണ് താമസികുന്നത് എന്നും ഇത് വരെ ഇങ്ങോട്ട് താമസം മാറ്റാൻ കഴിഞ്ഞിട്ടില്ല എന്നുമാണ് മഞ്ജു പത്രോസ് പറയുന്നത്.