പ്രണയത്തിൽ ആയിരുന്ന സമയത്ത് ആണ് ആ അവസരം ലഭിക്കുന്നത്

നിരവധി ആരാധകർ ഉള്ള നടിയാണ് മഞ്ജു വാര്യർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം സല്ലാപം എന്ന ചിത്രത്തിൽ കൂടിയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അതിനു ശേഷം ഒരുപിടി മികച്ച കഥാപാത്രങ്ങൾ ആണ് മഞ്ജു…

നിരവധി ആരാധകർ ഉള്ള നടിയാണ് മഞ്ജു വാര്യർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം സല്ലാപം എന്ന ചിത്രത്തിൽ കൂടിയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അതിനു ശേഷം ഒരുപിടി മികച്ച കഥാപാത്രങ്ങൾ ആണ് മഞ്ജു പ്രേക്ഷകർക്കായി നൽകിയത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. ശക്തമായ കഥാപാത്രങ്ങൾ തന്നെയാണ് മഞ്ജു വാര്യർക്ക് തന്റെ രണ്ടാം വരവിലും ലഭിച്ചത്. ഇന്ന് നിരവധി സ്ത്രീകൾക്ക് ഒരു ഇൻസ്പിറേഷൻ കൂടിയാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ തമിഴിലേക്ക് വരേണ്ട താരം ആയിരുന്നു മഞ്ജു എന്നാണ് സിബി പറയുന്നത്.

സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രം ഞങ്ങൾ ആദ്യം തമിഴിൽ എടുക്കാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനുള്ള പ്രൊഡ്യൂസറും ശരിയായിരുന്നു. അങ്ങനെ ആ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആമിയെ അവതരിപ്പിക്കാൻ വേണ്ടി ഞങ്ങൾ മഞ്ജുവിനെ ക്ഷണിച്ചിരുന്നു. മഞ്ജു ആ സമയത്ത് പ്രണയത്തിന്റെയും വിവാഹത്തിന്റെയും വക്കിൽ നിൽക്കുക ആയിരുന്നു. ആ സമയത്ത് തമിഴിലേക്ക് ഒരു എൻട്രി നടത്തണോ എന്ന ആശയ കുഴപ്പതിൽ ആയിരുന്നു മഞ്ജു. മഞ്ജുവിന് ആ കഥാപാത്രം ചെയ്യണം എന്ന് താൽപ്പര്യം ഉണ്ട് എങ്കിലും അനുവാദം കിട്ടുമോ എന്ന പേടി ഉണ്ടായിരുന്നു. അത് കൊണ്ട് പെട്ടന്ന് തനിക് ഒറ്റയ്ക്ക് ഒരു തീരുമാനം പറയാൻ കഴിയില്ല എന്ന് മഞ്ജു എന്നോട് പറഞ്ഞു.

ആലോചിച്ചിട്ട് നാളെ പറഞ്ഞാൽ മതി എന്ന് ഞാൻ പറഞ്ഞു. എന്നാൽ അന്ന് രാത്രി ആ സിനിമയെ കുറിച്ച് ആലോചിച്ച മഞ്ജു പോസിറ്റിവ് ആയുള്ള ഒരു മറുപടി തന്നെയാണ് പിറ്റേന്ന് പറഞ്ഞത്. തമിഴിലേക്ക് അഭിനയിക്കാൻ തനിക് സമ്മതം ആണെന്ന് ആണ് മഞ്ജു മറുപടി നൽകിയത്. എന്നാൽ ശരിയായ സമയത്ത് പ്രൊഡ്യൂസർക്ക് ഫണ്ട് കിട്ടാതെ വന്നതോടെ ചിത്രം നടക്കാതെ വന്നു. അങ്ങനെയാണ് ചിത്രം മലയാളത്തിലേക്ക് എത്തിയത്. അതിലും മഞ്ജു തന്നെയാണ് നായികയായി എത്തിയത്. എന്നാൽ ഈ ചിത്രം തമിഴിൽ ആയിരുന്നു ഇറങ്ങിയിരുന്നത് എങ്കിൽ മഞ്ജുവിന് മികച്ച ഒരു തുടക്കം ആയേനെ തമിഴിൽ ലഭിക്കുന്നത് എന്നുമാണ് സിബി മലയിൽ പറയുന്നത്.