മീനാക്ഷി എന്ത് ചെയ്താലും അതിന്റെയെല്ലാം ക്രെഡിറ്റ് മഞ്ജുവിന് ആണോ

നിരവധി ആരാധകർ ഉള്ള താരകുടുംബമാണ് നടൻ ദിലീപിന്റേത്. ദിലീപിന്റെ മകൾ മീനാക്ഷിക്കും നിരവധി ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അച്ഛന്റെ പ്രതിസന്ധി കാലത്ത് അച്ഛനൊപ്പം നിൽക്കുന്ന മകൾ എന്നാണ് സോഷ്യൽ മീഡിയയിൽ മീനാക്ഷിയെ…

നിരവധി ആരാധകർ ഉള്ള താരകുടുംബമാണ് നടൻ ദിലീപിന്റേത്. ദിലീപിന്റെ മകൾ മീനാക്ഷിക്കും നിരവധി ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അച്ഛന്റെ പ്രതിസന്ധി കാലത്ത് അച്ഛനൊപ്പം നിൽക്കുന്ന മകൾ എന്നാണ് സോഷ്യൽ മീഡിയയിൽ മീനാക്ഷിയെ വിശേഷിപ്പിക്കുന്നത്. കുറച്ചു നാളുകളായി ദിലീപിനെതിരെ വൻ വിമർശനങ്ങൾ ആണ് ഉയർന്നിരുന്നത്.  എന്നാൽ ഇപ്പോൾ അതെല്ലാം കാറ്റിൽ പറത്തി ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഈ തിരിച്ചുവരവിൽ എല്ലാം തന്റെ അച്ഛന് ഗംഭീര പിന്തുണയാണ് മകൾ മീനാക്ഷിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി, അതുകൊണ്ട് തന്നെ തന്റെ എല്ലാ വിശേഷങ്ങളും മീനാക്ഷി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. തന്റെ അച്ഛന് വേണ്ട എല്ലാ പിന്തുണകളും നൽകി അച്ഛന്റെ ഒപ്പം നിൽക്കുന്ന മകളാണ് മീനാക്ഷി.

എന്റെ മകൾ ആണ് എന്റെ ഭാഗ്യം എന്ന് ദിലീപ് നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അത് സത്യം ആണെന്ന് മീനാക്ഷി തെളിയിച്ചിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസവും മീനാക്ഷി തന്റെ ഒരു നൃത്ത വീഡിയോ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനു അഭിനന്ദനങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ അമ്മയുടെ കഴിവ് അത് പോലെ കിട്ടിയിട്ടുണ്ട് മകൾക്ക്, അമ്മേടെ മോൾ അല്ലെ, അപ്പോൾ മോശമാകാതിരിക്കുമോ എന്ന് തുടങ്ങി മഞ്ജുവിന്റെ മകളായത് കൊണ്ടാണ് മീനാക്ഷിക്ക് ഈ കഴിവ് കിട്ടിയത് എന്ന തരത്തിൽ ഉള്ള കമെന്റുകളും വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം കമെന്റുകൾ ഇട്ടവരെ എതിർത്ത് കൊണ്ട് വന്നിരിക്കുന്ന ചില കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

അമ്മയുടെ കഴിവ് അത് പോലെ കിട്ടിയിട്ടുണ്ട്, മഞ്ജുവിന്റെ മകളല്ലേ തുടങ്ങി മീനാക്ഷി എന്ത് ചെയ്താലും അതിന്റെയെല്ലാം ക്രെഡിറ്റ് മഞ്ജുവിന് കൊടുക്കേണ്ട കാര്യമെന്താണ്? ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ ഇത്തരത്തിൽ ഉള്ള കമെന്റുകൾ, മീനാക്ഷിയുടെ ഡാൻസ് കണ്ടാലും അമ്മയെ പോലെ, സൗന്ദര്യം സൂക്ഷിക്കുന്നതും അമ്മയെ പോലെ, ഇങ്ങനെ എല്ലാ ക്രെഡിറ്റും മഞ്ജുവിന് കൊടുക്കേണ്ട കാര്യം എന്താണ്? ഇതൊക്കെ മീനാക്ഷിക്ക് ഉണ്ടെങ്കിൽ അത് മീനാക്ഷിയുടെ മാത്രം മിടുക്ക് ആണ്. മീനാക്ഷി ഒരു വ്യക്തിയാണ്. അവരെ ഒരു വ്യക്തിയായി കാണേണ്ടതിന് പകരം മീനാക്ഷി എന്ത് ചെയ്താലും അതിനെ പുകഴ്‌ത്താൻ മഞ്ജുവിനെ കൂട്ടുപിടിക്കേണ്ട കാര്യം എന്താണ്? എന്തിനാണ് മഞ്ജുവിനെ താരതമ്യം ചെയ്തു ഇങ്ങനെ കമെന്റ് ഇടുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ കമെന്റിനു സോഷ്യൽ മീഡിയയിൽ വരുന്നത്.