കാവ്യയുടെയും ദിലീപിന്റെയും വിവാഹ ദിനത്തിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ ദിലീപിന്റെ മകൾ മീനാക്ഷിക്കും  ആരാധകർ.ഏറെയാണ്. മീനാക്ഷി അഭിനയത്തിലേക്ക് എത്തിയിട്ടില്ല എങ്കിലും താരത്തിന് നിരവധി ആരാധകർ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളത്. അച്ഛന്റെ പ്രതിസന്ധി…

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ ദിലീപിന്റെ മകൾ മീനാക്ഷിക്കും  ആരാധകർ.ഏറെയാണ്. മീനാക്ഷി അഭിനയത്തിലേക്ക് എത്തിയിട്ടില്ല എങ്കിലും താരത്തിന് നിരവധി ആരാധകർ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളത്. അച്ഛന്റെ പ്രതിസന്ധി കാലത്ത് അച്ഛനൊപ്പം നിൽക്കുന്ന മകൾ എന്നാണ് സോഷ്യൽ മീഡിയയിൽ മീനാക്ഷിയെ വിശേഷിപ്പിക്കുന്നത്. കുറച്ചു നാളുകളായി ദിലീപിനെതിരെ വൻ വിമർശനങ്ങൾ ആണ് ഉയർന്നിരുന്നത്.  എന്നാൽ ഇപ്പോൾ അതെല്ലാം കാറ്റിൽ പറത്തി ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഈ തിരിച്ചുവരവിൽ എല്ലാം തന്റെ അച്ഛന് ഗംഭീര പിന്തുണയാണ് മകൾ മീനാക്ഷിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി.

അതുകൊണ്ട് തന്നെ തന്റെ എല്ലാ വിശേഷങ്ങളും മീനാക്ഷി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. തന്റെ അച്ഛന് വേണ്ട എല്ലാ പിന്തുണകളും നൽകി അച്ഛന്റെ ഒപ്പം നിൽക്കുന്ന മകളാണ് മീനാക്ഷി. അത് കൊണ്ട് തന്നെ ദിലീപിന്റെ ജീവിതത്തിൽ എല്ലാ ഘട്ടങ്ങളിലും മകൾ കൂടെ ഉണ്ടായിരുന്നു. എന്നാൽ മീനാക്ഷി ദിലീപിന്റെ രണ്ടാം ഭാര്യ ആയ കാവ്യ മാധവനുമായി അത്ര സ്വര ചേർച്ച ഇല്ല എന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആണെന്നും തരത്തിൽ ഉള്ള വാർത്തകൾ ഇടയ്ക്ക് പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ദിലീപ് കാവ്യ ആരാധക ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ദിലീപ് കാവ്യയ്ക്ക് മാല ഇടുന്ന സമയത്ത് ചിരിച്ച് കൊണ്ട് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം പ്രചരിച്ചിരിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ദിവസം അതീവ സന്തോഷത്തോടെയാണ് മീനാക്ഷി വേദിയിൽ നിന്നത്. പലരും മീനാക്ഷിയുടെ മുഖത്തെ വിഷമം കാണാൻ മീനാക്ഷിയെ തന്നെ ഉറ്റു നോക്കി എങ്കിലും മീനാക്ഷി വളരെ സന്തോഷത്തോടെയാണ് വേദിയിൽ ഉണ്ടായിരുന്നത്. വിവാഹ ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു കരുതി എങ്കിലും ഇരുവരും ഒന്നിച്ച് വളരെ സന്തോഷത്തോടെയാണ് പൊതു വേദികളിൽ ഇന്നും എത്താറുള്ളത്.