വിവാഹത്തെ കുറിച്ച് അങ്ങനൊരു  പേടി ഉണ്ടായിരുന്നു!എന്നാൽ അതിനെ കുറിച്ച് ശ്രീജു പറഞ്ഞ മറുപടി, മീര നന്ദൻ 

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹ നിശ്‌ചയം, ശ്രീജുവാണ് നടിയുടെ പ്രതിശ്രുത വരൻ, മാട്രിമോണിൽ നിന്നുമാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഇരുകുടുംബങ്ങളും ചേർന്നാണ് കഴിഞ്ഞ ദിവസം വിവാഹ നിശ്ച്ചയം നടത്തിയത്, ലണ്ടനിൽ താമസിക്കുന്ന…

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹ നിശ്‌ചയം, ശ്രീജുവാണ് നടിയുടെ പ്രതിശ്രുത വരൻ, മാട്രിമോണിൽ നിന്നുമാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഇരുകുടുംബങ്ങളും ചേർന്നാണ് കഴിഞ്ഞ ദിവസം വിവാഹ നിശ്ച്ചയം നടത്തിയത്, ലണ്ടനിൽ താമസിക്കുന്ന ശ്രീജു  ദുബായിൽ എത്തിയാണ് മീരയെ കണ്ടിരുന്നത്. എന്നാൽ ഇതിലൊരു കഥയുണ്ടെന്നു പറയുകയാണ് നടി.

 

ഇപ്പോൾ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നാൽ ഒരു വര്ഷം കഴിഞ്ഞു മാത്രമേ വിവാഹമുള്ളു എന്നാണ് നടി പറയുന്നത്, തനിക്ക് വിവാഹത്തെ കുറിച്ച് പല പേടികൾ ഉണ്ടായിരുന്നു. ശ്രീജു ലണ്ടനിൽ പഠിച്ചു വളർന്ന ആളാണ്, എന്നെക്കുറിച്ചു ഒരു ഐഡിയില്ലാത്ത ആൾ, ആദ്യം ശ്രീജുവിന്റെ വീട്ടുകാരുമായി എന്റെ വീട്ടുകാരാണ് സംസാരിച്ചത്.

ശ്രീജുമായുള്ള വിവാഹത്തിൽ എനിക്ക് ഉണ്ടായ ആദ്യത്തെ പേടി ഞാൻ ലണ്ടനിലേക്ക് താമസം മാറേണ്ടിവരുമോ എന്നുള്ളതാണ്, എനിക്ക് അവിടുത്തെ കൾച്ചർ അത്ര പിടിയില്ല, എന്നാൽ ശ്രീജു അങ്ങനെയല്ലല്ലോ, ഞാൻ ആദ്യമേ ശ്രീജുവിനോട് സംസാരിച്ചത് വിവാഹം കഴിഞ്ഞാൽ ലണ്ടനിലേക്ക് മാറേണ്ടി വരുമോ എന്നാണ്, എന്നാൽ ശ്രീജു  എന്റെ പേടി മാറ്റി തന്നു എന്ന് തന്നെ പറയാം ശ്രീജുപറഞ്ഞു അങ്ങനെ മാറേണ്ട കാര്യമില്ല, ഞാനൊരു അക്കൗണ്ടന്റ് അല്ലെ എനിക്ക് ലോകത്തെ എവിടെ വേണമെങ്കിലും വർക്ക് ചെയ്‌യാം മീര പറയുന്നു.