വ്യത്യസ്ത ഭാവങ്ങളിൽ ജൂനിയർ സി ; ക്യാമറയിൽ ഒപ്പിയെടുത്ത് മേഘ്‌ന !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളിമനസിൽ ഇടം നേടിയ താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കുവാൻ കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിക്കുവാൻ താരത്തിന്…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളിമനസിൽ ഇടം നേടിയ താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കുവാൻ കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിക്കുവാൻ താരത്തിന് കഴിഞ്ഞു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കന്നഡ സൂപ്പർതാരം ചിരഞ്ജീവി സർജയെ ആണ് മേഘ്‌ന വിവാഹം കഴിച്ചത്. എന്നാൽ ഈ ദാമ്പത്യ ബന്ധം അധികനാൾ നീണ്ടു നിന്നില്ല.കഴിഞ്ഞിടയ്ക്കായിരുന്നു ചീരു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. തുടർന്ന് കുഞ്ഞിന് വേണ്ടിയായിരുന്നു മേഘ്‌നയുടെ ജീവിത. ഇപ്പോൾ മകൻ റയാനൊപ്പം സന്തോഷവതിയാണ് താരം. ഇന്നിപ്പോൾ ദീപാവലി ദിനത്തോട് അനുബന്ധിച്ച് താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. റയാന്റെ വ്യത്യസ്തമായ ഭാവങ്ങളിലുള്ള ചിത്രമാണ് താരം ദീപാവലിയോട് അനുബന്ധിച്ച് അങ്കുവെച്ചിരിക്കുന്നത്.” റയാന്റെ വ്യത്യസ്തമായ ഭാവങ്ങൾ. എല്ലാവര്ക്കും ദീപാവലി ആശംസകൾ. ഈ കുഞ്ഞു വികൃതി എനിയ്ക്ക് അത്ഭുതമാണ്. ഈ ആഘോഷദിവസം ഏവർക്കും ഒരുപാട് സന്തോഷം തരട്ടെയെന്ന് ആശംസിക്കുന്നു.” എന്ന് കുറിച്ചുകൊണ്ടണ് തരാം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ചെയ്തത്രത്തിനു ലഭിച്ചിരിക്കുന്നത് .