ഞാൻ ഇനിയും വീട്ടിൽ ഇരുന്നാൽ ഭ്രാന്ത് വന്നു പോകും അതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം എടുത്തത്, മേഘ്‌ന 

നടി മേഘ്‌ന രാജ്ന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു തന്റെ ഭർത്താവ് ചിരഞ്‌ജീവി സർജ്‌ജയുടെ മരണം, ഭർത്താവിന്റെ മരണശേഷം ആയിരുന്നു മകൻ റയാൻ രാജ് ജനിച്ചത്. ഇപ്പോൾ താരം വീണ്ടും സിനിമയിൽ എത്തിയതിനെ…

നടി മേഘ്‌ന രാജ്ന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു തന്റെ ഭർത്താവ് ചിരഞ്‌ജീവി സർജ്‌ജയുടെ മരണം, ഭർത്താവിന്റെ മരണശേഷം ആയിരുന്നു മകൻ റയാൻ രാജ് ജനിച്ചത്. ഇപ്പോൾ താരം വീണ്ടും സിനിമയിൽ എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ്, അദ്ദേഹത്തിന്റെ മരണം ശരിക്കും എന്റെ ഒറ്റപെടലുകൾ ആയിരുന്നു, ഏക ആശ്വാസം മകന്റെ ജനനവും, ഒപ്പം സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും പിന്തുണയും ആയിരുന്നു മേഘ്‌ന പറയുന്നു.

ഭർത്താവിന്റെ മരണശേഷം തന്നെ ചൊല്ലി ഒരുപാടു വ്യാജ വാർത്തകൾ എത്തിയിരുന്നു. അത് എന്റെ ജീവിതത്തെ ഒരുപാട് ബാധിച്ചു, എന്നാൽ സത്യം മറിച്ചായിരുന്നു. ഇനിയും ഞാൻ വീട്ടിൽ ഇരുന്നാൽ ഭ്രാന്ത് ആയി പോകുമെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ ഒരു തീരുമാനം എടുത്തത് സിനിമയിൽ വീണ്ടും സജീവമാകാം എന്ന്.

ഇപ്പോൾ താൻ തദ് സമ തദ് ഭവ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വരുകയാണ്, ഇപ്പോൾ എനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്ക് മുഖം കൊടുക്കാറില്ല, എനിക്ക് മകനെ വളർത്തണം. അവൻ വലിയ കുസൃതിയാണ്, ഈ വര്ഷം അവൻ സ്കൂളിൽ പോകാൻ തുടങ്ങി. ഇപ്പോൾ അവനും എന്നോടൊപ്പം സിനിമ ഡയലോഗുകൾ പറയാൻ തുടങ്ങി, രജനി സാറിന്റെ ഡയലോഗ് ഓക്ക് അവൻ പറയു൦, ഇപ്പോൾ താൻ ഒരു യു ട്യൂബ് ചാനൽ കൂടി തുടങ്ങി, തനിക്ക് എല്ലാത്തിലും വലുത് മനസമാധാനം ആണ് അതിപ്പോൾ ഉണ്ട് മേഘ്‌ന രാജ് പറയുന്നു.