ഞാൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ അദ്ദേഹമാണ് പറഞ്ഞത് ആൺകുട്ടി ആണെന്ന്, കുഞ്ഞിന്റെ മുഖം കാണാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു

കുറച്ച് സിനിമകളെ ചെയ്തു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് മേഘ്ന രാജ്, മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി മരണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ്…

കുറച്ച് സിനിമകളെ ചെയ്തു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് മേഘ്ന രാജ്, മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി മരണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്.ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല.ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്.

അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു,ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവെച്ച് മേഘ്ന എത്താറുണ്ട്, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്റെ മകന്റെ ആറാം മാസത്തിന്റെ ചടങ്ങിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു, ഇപ്പോൾ ചിരഞ്ജീവിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് താരം, പതിനാല് വര്‍ഷം മുന്‍പാണ് ചിരുവിനെ ആദ്യമായി കാണുന്നത്. രണ്ട് പേരുടെയും സിനിമാ കുടുംബം, വീട്ടുക്കാര്‍ക്ക് തമ്മിലും അറിയാമായിരുന്നു. അമ്മയാണ് എന്നെ ആദ്യം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ ഒരു മാന്ത്രിക അനുഭവപ്പെട്ടു. നാളെ പ്രിയ പാതിയായി മാറുമെന്നൊന്നും അപ്പോള്‍ കരുതിിയില്ല. ആദ്യ കാഴ്ചയില്‍ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് തോന്നി.

ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പത്ത് വര്‍ഷം നീണ്ട പ്രണയം. വിവാഹം വരെ എത്താന്‍ സമയം വേണമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എന്റെ ജീവിതം തിരിച്ചറിഞ്ഞത് എന്നെ പൂര്‍ണമായി മനസിലാക്കിയത് ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങള്‍ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്‌നമാണെന്ന് കരുതാനാണ് താല്‍പര്യം.ദൈവത്തിനോട് ചെറിയ ദേഷ്യമുണ്ട്. എല്ലാം തന്നിട്ട് തട്ടിപ്പറിച്ച് കൊണ്ട് പോയി. ഒരു വാക്ക് പറയാതെ. ചില നേരത്ത് മനുഷ്യരെ പോലെ ദൈവത്തിനും തെറ്റ് സംഭവിക്കാം. എന്നാലും ദൈവവിശ്വാസം ഇപ്പോഴും ഉണ്ട്. ചിരു ഇത്ര വേഗം എന്തിന് പോയി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. ഒരു ദിവസം തിരിച്ച് വരുമെന്ന് വിശ്വസിക്കുന്നു. മടങ്ങി വന്നാല്‍ ഒന്നും ചോദിക്കില്ല. ഇനി എവിടെയും പോവരുതെന്ന് പറയും. ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹമാണ് പറഞ്ഞത് ആൺകുട്ടി ആണെന്ന്, എന്നാൽ ഞാൻ പെൺകുട്ടി ആണെന്നാണ് പറഞ്ഞത്, കുഞ്ഞിന്റെ മുഖം കാണാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു