ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകാൻ തുടങ്ങിയപ്പോഴാണ് ഞാൻ മാറുന്നത്, മേഘ്‌ന വിൻസെന്റ്

ചന്ദനമഴ എന്ന പരമ്പരയിലെ നായിക കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്. അതിനു ശേഷം  നിരവധി പരമ്പരകളിൽ ആണ് താരം അഭിനയിച്ചത്. നടി ഡിംപിൾ റോസിന്റെ സഹോദരനുമായുള്ള…

ചന്ദനമഴ എന്ന പരമ്പരയിലെ നായിക കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്. അതിനു ശേഷം  നിരവധി പരമ്പരകളിൽ ആണ് താരം അഭിനയിച്ചത്. നടി ഡിംപിൾ റോസിന്റെ സഹോദരനുമായുള്ള മേഘ്‌നയുടെ വിവാഹവും വിവാഹ മോചനവുമെല്ലാം വലിയ രീതിയിൽ തന്നെ വാർത്തകൾക് വഴി തെളിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷം കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന മേഘ്‌ന വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ മേഘ്‌ന തന്റെ ജീവിതത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവിതത്തിൽ താൻ ഒരുപാട് പാവമായി പോയതാണ് കുഴപ്പമായത് എന്നാണ് മേഘ്ന പറയുന്നത്.

ലവ് മാര്യേജ് ആണോ അറേഞ്ചിഡ്‌ മാര്യേജ് ആണോ നല്ലത് എന്ന് അവതാരകൻ ചോദിച്ച ചോദ്യത്തിന് ഏതാണെങ്കിലും മനസമാധാനത്തോടെ ഉള്ള ജീവിതമാണ് നല്ലതെന്ന് മേഘ്ന പറയുന്നത്. ഏതു റിലേഷൻ ആണെങ്കിലും അതിൽ മനഃസമാധാനമാണ് പ്രധാനമായി വേണ്ടത് എന്നും തനിക്ക് ഇപ്പോൾ മനസമാധാനം ഉണ്ടെന്നും അത് കൊണ്ട് തന്നെ ഉടനെ ഒന്നും വേറൊരു വിവാഹത്തെ കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നുമാണ് മേഘ്ന പറയുന്നത്. ഇപ്പോൾ അമ്മയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ജീവിതത്തിൽ എനിക്ക് നല്ല മനസമാധാനം ഉണ്ട്. ഇപ്പോൾ ഞാൻ സിംഗിൾ ആണ്. ഉടനൊന്നും മിങ്കിൾ ആകാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് മേഘ്ന പറയുന്നത്.

‘അമ്മ എന്ത് പറഞ്ഞാലും അത് അതേപടി അനുസരിക്കുന്ന ആൾ ആയിരുന്നു ഞാൻ. അല്ലാതെ എനിക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാനോ ഒന്നുമുള്ള കഴിവ് ഇല്ലായിരുന്നു. ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആണ് നമ്മൾ എല്ലാവരും കരുത്തർ ആകുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിൽ ചില തിരിച്ചടികൾ കിട്ടിയപ്പോൾ ആണ് ഞാൻ ഇങ്ങനെ ഇരുന്നാൽ പോരാ എന്നും എനിക്ക് മാറ്റം വരണം എന്നുമുള്ള തോന്നൽ എനിക്ക് ഉണ്ടായി തുടങ്ങിയത്. അങ്ങനെയാണ് ഞാൻ മാറിയത്. ജീവിതത്തിൽ ഒരുപാട് പാവമായി പോയതാണ് എനിക്ക് പറ്റിയ പ്രശ്നം. എന്നാൽ നമുക്കുണ്ടാകുന്ന തിരിച്ചടികൾ നമ്മളെ ബോൾഡ് ആക്കും. എനിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എന്റെ കൂടെ നില്ക്കാൻ ‘അമ്മ ഉണ്ടായിരുന്നു. എന്നാൽ ഒരു കാലം കഴിഞ്ഞാൽ എനിക്ക് ഞാൻ മാത്രമേ ഉണ്ടാകു എന്ന തോന്നൽ എനിക്ക് ഉണ്ടായി. അങ്ങനെയാണ് ഞാൻ കുറച്ച് ബോൾഡ് ആയി മാറിയത് എന്നും മേഘ്ന പറയുന്നു.