വളരെ നിഷ്‌കളങ്കയായൊരു പെണ്‍കുട്ടിയാണ്, വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡാണ് – ചന്ദനമഴയിലെ അമൃത

ചന്ദനമഴ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിലൂടെ ആരാധക മനം കവർന്ന താരമാണ് മേഘ്‌ന വിൻസെന്റ്. ഇപ്പോഴും ചന്ദനമഴയിലെ അമൃതയായാണ് മേഘ്‌ന പലരുടെയും മനസ്സിൽ താങ്ങി നിൽക്കുന്നത്. വിവാഹത്തോടെയായിരുന്നു താരം അഭിനയലോകത്ത് നിന്നും ഇടവേള…

ചന്ദനമഴ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിലൂടെ ആരാധക മനം കവർന്ന താരമാണ് മേഘ്‌ന വിൻസെന്റ്. ഇപ്പോഴും ചന്ദനമഴയിലെ അമൃതയായാണ് മേഘ്‌ന പലരുടെയും മനസ്സിൽ താങ്ങി നിൽക്കുന്നത്. വിവാഹത്തോടെയായിരുന്നു താരം അഭിനയലോകത്ത് നിന്നും ഇടവേള എടുത്തത്. തുടർന്ന് തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ്സ് ഹിറ്റ്ലർ എന്ന പരമ്പരയിലൂടെ മലയാളത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മേഘ്‌ന. പരമ്പരയിൽ ജ്യോതി എന്ന നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇന്നിപ്പോൾ പറപറയെ കുറിച്ച് മേഘ്‌ന പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് താരം സംസാരിച്ചിരുന്നത്. “സീരിയലിലെ എന്റെ കഥാപാത്രമായ ജ്യോതി വളരെ നിഷ്‌കളങ്കയായൊരു പെണ്‍കുട്ടിയാണ്. മനസില്‍ എന്തൊക്കെ ഫീലിംഗ്‌സ് ഉണ്ടോ, അതെല്ലാം ഈ ജ്യോതിയിലുണ്ട്. ഇവള്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡാണ്. അവളുടെ മനസില്‍ തോന്നുന്ന ഏത് കാര്യവും ശക്തമായ ഭാഷയില്‍ തന്നെ തുറന്ന് പറയുന്ന പ്രകൃതമാണ്. സാധാരണ കണ്ട് വരുന്ന നായികമാരില്‍ നിന്നും ഏറെ വ്യത്യസ്തമായി നില്‍ക്കുന്നതാണ് ജ്യോതി. ഒരു മാസത്തില്‍ പകുതി ദിവസം കേരളത്തിലും ബാക്കി തമിഴിലും അഭിനയിക്കും. രണ്ട് ഭാഷകളും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ. ‘ഭാഷ മാറുന്നത് കൊണ്ട് എനിക്കങ്ങനെ വ്യത്യാസം ഒന്നും തോന്നാറില്ല. ഭാഷ ഏതായാലും ഏത് ഇന്‍ഡസ്ട്രി ആണെങ്കിലും എന്റെ മുന്നില്‍ ക്യാമറയുണ്ട്. പിന്നില്‍ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിക്കുന്നു എന്നേയുള്ളു.” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.