ഒരു ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് അത് ഡിലീറ്റ് ചെയ്തു പോവുകയോ പിന്നെ അതിനെകുറിച്ച് ചോദിക്കുമ്പോൾ ഞാൻ ഒന്നും അറിഞ്ഞിട്ടില്ലേ രാമനാരായാണ എന്ന് പറയുകയോ ഞാൻ ചെയ്തിട്ടില്ല

ചന്ദനമഴ എന്ന പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍…

ചന്ദനമഴ എന്ന പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനംപിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നുവിവാഹ മോചനത്തിന് ശേഷം മേഘ്ന ഇപ്പോൾ താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്, മിസ്സിസ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലാണ് മേഘ്‌ന ഇപ്പോൾ അഭിനയിക്കുന്നത് . ഷാനവാസ് ഷാനുവാണ് സീരിയലില്‍ നായകവേഷത്തില്‍ എത്തുന്നത്.

അഭിനയത്തിലേക്ക് തിരികെ എത്തുന്നതിന് മുൻപ് തന്നെ മേഘ്ന ഒരു യൂടുബ് ചാനൽ ആരംഭിച്ചിരുന്നു, അതിൽ തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കുകയും ചെയ്യാറുണ്ട്, കഴിഞ്ഞ ദിവസം ആരാധകരോട് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി താരം എത്തിയിരുന്നു, അതിൽ ഒരാൾ ഡിംപിളിനെ പറ്റി ചോദിച്ചപ്പോൾ താരം മുഖത്തെ ഡിംപിളിനെ കുറിച്ചാണ് പറഞ്ഞത്, എന്നാൽ ഇത് ആരാധകരെ ചോദിപ്പിക്കുകയാണ് ഉണ്ടായത്, മേഘ്നാക്കെതിരെ വിമര്ശനവുമായിട്ടും ചിലർ എത്തി, ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഞാൻ നിങ്ങളെ ആരേം കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല പറഞ്ഞതല്ല ഞാൻ, കാരണം ഞാൻ ലൈഫിൽ കുറച്ചു ആൾക്കാരെ, കുറച്ചു ഓർമ്മകൾ, പേരുകൾ, എന്നിവ മായ്ച്ചു കളഞ്ഞതാണ്.  അതോർത്ത് വിഷമിക്കണ്ട എന്ന് കരുതുന്ന ആളാണ് ഞാൻ, അപ്പോൾ അതിനെ കുറിച്ചുള്ള ചർച്ചകൾ ഞാൻ ഒഴിവാക്കാൻ ശ്രമിക്കും, ഇനിയും നിങ്ങൾ എന്നോട് ഡിംപിൾ എന്ന് ചോദിച്ചാൽ മുഖത്തെ ഡിംപിളിനെ കുറിച്ചെ ഞാൻ പറയു, കാരണം അത്രയും പെയിൻ ഞാൻ അനുഭവിച്ചിട്ടുണ്ട് സഹിച്ചിട്ടുണ്ട്.അങ്ങിനെയുള്ള ഓർമ്മകൾ, പേരുകൾ എന്നിവ കേൾക്കുമ്പോൾ മൈൻഡ് ആക്കാതെ ഇരിക്കുമോ അതോ വിശദീകരണം നൽകാൻ ഇരിക്കുമോ? ആ പേരുകൾ പറയുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല.

ഞാൻ ഒരിക്കലും ആരുടെയും കമെന്റ് ബോക്സിൽ  ഒരു ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് അത് ഡിലീറ്റ് ചെയ്തു പോവുകയോ ചെയ്യുന്നില്ല. പിന്നെ അതിനെകുറിച്ച് ചോദിക്കുമ്പോൾ ഞാൻ ഒന്നും അറിഞ്ഞിട്ടില്ലേ രാമനാരായാണ എന്ന് പറയാറില്ല. ആരെയും കുറിച്ച് മോശവും പറയാറില്ല, നല്ലതും പറയാറില്ല, കാരണം അത്രയും വേദന അനുഭവിച്ചത് ഞാൻ ആണ്. ഒരിക്കലും നിങ്ങളെ ഞാൻ കുറ്റം പറയില്ല, കാരണം നിങ്ങൾ കാണുന്നതല്ലേ മനസിലാക്കൂ, അതിന്റെ പുറകിൽ എന്താണ് നടക്കുന്നത് എന്ന് നിങ്ങൾ അറിയുന്നില്ല. എന്റെ അപേക്ഷയാണ് കഴിഞ്ഞ കാലം ഞാൻ മറന്നു ഇനി അതും ചോദിച്ച് വരരുത് എന്നാണ് മേഘ്ന പറയുന്നത്