അനശ്വരനായ പ്രിയതമന്റെ ജന്മദിനത്തിൽ വേറിട്ട രീതിയിൽ മേഘ്‌നരാജ്

ഇപ്പോഴും ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ മേഘ്ന രാജിനും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ചിരഞ്ജീവി ഈ ലോകം വിട്ട് ഒരു വർഷം പിന്നിട്ടുവെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമ്മകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ…

Meghana-Raj001

ഇപ്പോഴും ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ മേഘ്ന രാജിനും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ചിരഞ്ജീവി ഈ ലോകം വിട്ട് ഒരു വർഷം പിന്നിട്ടുവെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമ്മകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം വളരെ മികച്ച രീതിയിൽ തന്നെ ആഘോഷമാക്കിയിരുന്നു.

Meghana Raj 3
Meghana Raj 3

ഇപ്പോളിതാ ആരാധകരുടെ പ്രിയ താരം ചിരഞ്ജീവി സര്‍ജയുടെ ജന്മദിനത്തിൽ ഏറ്റവും വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്  മേഘ്‌ന രാജ്.എപ്പോഴും കഷ്ട്ടതകളിൽ നിന്നും മാത്രമേ വിജയം എന്നത് നേടുവാൻ കഴിയുകയുള്ളൂ.അതെ പോലെ തന്നെ ഓരോ പരീക്ഷണങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങൾ ചെയ്യുവാനും നേടിയെടുക്കാനുവേണ്ടിയുള്ള  ചവിട്ടുപടികളാണ്.അതിനെ തന്നെ വെറും നിസാരമായി കാണരുത്.എല്ലാം വലിയ പ്രതീക്ഷകളും അവസാനിക്കുന്നത്തിന്റെ ഏറ്റവും അറ്റത്തായി ഒരു ദിവ്യ വെളിച്ചമുണ്ടാകും.ആ വെളിച്ചം എന്നത് എന്റെ ചിരുവാണ്.

Meghana Raj 2
Meghana Raj 2

എന്റെ ഈ യാത്ര ആ വെളിച്ചത്തിലേക്ക് തന്നെയാണ്.എന്റെ വെളിച്ചവും ജീവനും നീ തന്നെയാണ് എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്.അതെ പോലെ ഇനി ആരംഭിക്കുവാൻ പോകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്.അതെ പോലെ മേഘ്ന എത്തിയിരിക്കുന്നത് രാജ്ഞിയെപോലെ വളരെ മനോഹമായി അണിഞ്ഞൊരുങ്ങിയാണ്.ഈ ചിത്രങ്ങൾ എല്ലാം തന്നെ സാമൂഹിക മാധ്യമത്തിൽ വലിയ ചർച്ച ആയിട്ടുണ്ട്.

Meghana Raj 1
Meghana Raj 1

ഒരു രാജാവിനെ പോലെ ഏറ്റവും ഗാംഭീര്യത്തോടെയിരിക്കുന്ന ചിരുവിന്റെ ചിത്രത്തിന്റെ ഏറ്റവും അടുത്തായി  പ്രണയാര്‍ദ്രമായി നോക്കി നിൽക്കുകയാണ് താരം.ആരാധകര്‍ കമന്റ്ബോക്സിലൂടെ ചോദിക്കുന്നത് സിംഹാസനത്തിലിരിക്കുന്ന മേഘ്നയെ കണ്ടാൽ തന്നെ ഒരു രാജകുമാരിയല്ല എന്ന് ഒരിക്കലും പറയുവാൻ സാധിക്കുകയില്ല എന്നാണ്.അതെ പോലെ മേഘ്ന അണിഞ്ഞിരിക്കുന്നത് ചുവപ്പും പച്ചയും ഇടകലർന്ന നിറത്തിലുള്ള സാരിയും അതിന് ചേരുന്ന അതി മനോഹരമായ  ട്രഡീഷണല്‍ ആഭരണങ്ങളുമാണ്.ഈ ചിത്രങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.