കുടുംബത്തിലെ ഒരാൾ കൂടി അഭിയനയത്തിലേയ്ക്ക് ; ചാരു ഹാസന്റെ നായികയായി വരെ അഭിനയിച്ചു ! സന്തോഷം പങ്കുവെച്ച് മേനക സുരേഷ് !

എൺപതുകളിൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ തിളങ്ങിയ താര സുന്ദരി ആയിരുന്നു മേനക. നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിയ്ക്കുകയാണ് താരം. എന്നാൽ ഇളയ മകൾ കീർത്തി സുരേഷ് അഭിനയ…

എൺപതുകളിൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ തിളങ്ങിയ താര സുന്ദരി ആയിരുന്നു മേനക. നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിയ്ക്കുകയാണ് താരം. എന്നാൽ ഇളയ മകൾ കീർത്തി സുരേഷ് അഭിനയ രംഗത്ത് സജീവമായി കൊണ്ടിരിയ്ക്കുകയാണ്. പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെ ആണ് താരം അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇന്നിപ്പോൾ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവസാന്നിധ്യമായി മാറിയിരിയ്ക്കുകയാണ് കീർത്തി സുരേഷ്. മേനക സുരേഷ് ഇന്ന് ഒരു അഭിമുഖത്തിൽ കീർത്തിയെയും കുടുംബത്തിൽ നിന്നും ഒരാൾ കൂടി അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ച സന്തോഷവശം പങ്കുവയ്ക്കുകയാണ്.മേനകയുടെ അമ്മയാണ് ഇപ്പോൾ അഭിനയലോകത്തേയ്ക്ക് എത്തിയിരിയ്ക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. “എന്റെ അമ്മ ന്യൂജനറേഷന്‍ ലേഡീ ആണ്. തന്റെ കൂടെ കൂട്ടിന് വന്നപ്പോള്‍ പോലും അമ്മ അഭിനയിച്ചിട്ടില്ല. പക്ഷേ കീര്‍ത്തിയുടെ കൂടെ പോയപ്പോള്‍ അമ്മ അഭിനയിച്ചു. റെമോ എന്ന സിനിമയില്‍ അമ്മ കീര്‍ത്തിയുടെ കൂടെ പോയി. ഇത് കണ്ട സംവിധായകന്‍ കീര്‍ത്തിയുടെ അമ്മൂമ്മയായി ഒരു കഥാപാത്രം ഉണ്ടാക്കിയാലോ എന്ന് ചോദിച്ച് അമ്മയ്‌ക്കൊരു വേഷം ഉണ്ടാക്കി കൊടുത്തു. ഒരു ഡയലോഗ് തന്നെ പല വിധത്തില്‍ പറയുന്നത് മാത്രമേ അതിലുള്ളു. ചുമ്മ ഇരുന്ന അമ്മയ്ക്ക് അതിലൊരു കഥാപാത്രം കിട്ടി.ഒടുവില്‍ സിനിമ റിലീസ് ചെയ്ത് പുറത്തിറങ്ങിയ ശേഷം കാണാന്‍ വന്നവരെല്ലാം അമ്മയുടെ ചുറ്റുമായിരുന്നു. റെമോ പാട്ടിയെന്ന് പറഞ്ഞ് എല്ലാവരും അമ്മയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്നു. ആ സിനിമയ്ക്ക് ശേഷം എനിക്കൊരു വേഷം ഉണ്ടോന്ന് ചോദിച്ച് നടക്കുകയാണ്. സുരേഷേട്ടനോട് പോലും ചോദിച്ചു. ചാരു ഹാസന്റെ നായികയായി അമ്മ അഭിനയിച്ചു. അവര്‍ തമ്മില്‍ ഇഞ്ചിയിടിപ്പ് അഴകാ എന്ന പാട്ടില്‍ ഇരുവരും ഫസ്റ്റ് നൈറ്റ് സീനിലും അഭിനയിച്ചിട്ടുണ്ട്. അത് കാണാന്‍ കീര്‍ത്തി അവിടെ പോയിരുന്നു. ഇതോടെ എന്റെ ഫസ്റ്റ് നൈറ്റ് കാണാന്‍ എന്റെ കൊച്ചുമോള്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് നടക്കാന്‍ തുടങ്ങി. ”