തെലുങ്കില്‍ സിനിമയെ മോശമാക്കാന്‍ ആരും സമ്മതിക്കില്ല..! എന്നാല്‍ ഇവിടെ ധാരണയില്ലാത്തവര്‍ പോലും സിനിമയെ വിമര്‍ശിക്കും… മരക്കാറിനെ കുറിച്ച് വീണ്ടും മോഹന്‍ലാല്‍

വലിയ പ്രതീക്ഷയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും സിനിമ വഴിവെച്ചു. സംവിധായകന്‍ പ്രിയദര്‍ശന് എതിരെയും മോഹന്‍ലാലിന് എതിരെയും…

mohanlal01

വലിയ പ്രതീക്ഷയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും സിനിമ വഴിവെച്ചു. സംവിധായകന്‍ പ്രിയദര്‍ശന് എതിരെയും മോഹന്‍ലാലിന് എതിരെയും സൈബര്‍ ആക്രമണം വരെ നടന്നു. ഇപ്പോഴിതാ മലയാളികള്‍ സിനിമയെ സ്വീകരിക്കുന്ന രീതിയെ കുറിച്ചും തെലുങ്ക് പ്രേക്ഷകര്‍ പുതിയ സിനിമകളെ സ്വീകരിക്കുന്ന രീതിയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍.

ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കോവിഡ് സമയത്തൊക്കെ താന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്‍ഡസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്.

ആ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും പിന്തുണ ഉണ്ടാവാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. മരക്കാറിനെ വിമര്‍ശിച്ചവരെല്ലാം സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും അവര്‍ക്ക് സിനിമയെ പറ്റി കൂടതല്‍ ധാരണകള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ സിനിമ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് മോഹന്‍ലാല്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.