പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം!! കുറിപ്പുമായി മുരളി ഗോപി

മലയാളത്തില്‍ നടനായും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയ താരമാണ് മുരളി ഗോപി. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തോട്…

മലയാളത്തില്‍ നടനായും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയ താരമാണ് മുരളി ഗോപി. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ‘ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തില്‍, പരീക്ഷണഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു…

എന്നാണ് അദ്ദേഹം പഴയകാല ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു… ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെതന്നെ. ഉയര്‍ച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാന്‍ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്… സമചിത്തതയുടെ ആള്‍രൂപമായി ജീവിച്ചു കാണിച്ചതിന്…

ഉള്‍സൗഖ്യത്തിന്റെ പൊരുള്‍ കാട്ടിയതിന്… ഉണ്മയോടെ വാണതിന്… ഉള്‍ക്കരുത്തായതിന്…എന്നും…അമ്മ… എന്നായിരുന്നു മുരളി ഗോപിയുടെ വാക്കുകള്‍. അച്ഛന്‍ ഭരത് ഗോപിക്കൊപ്പവും അമ്മയ്‌ക്കൊപ്പവുമുള്ള തന്റെ കുട്ടിക്കാല ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. അതേസമയം, മുരളി ഗോപിയുടെ തിരക്കഥയില്‍ പിറക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.