കിരീടം ചൂടാനില്ല! ഏഴേമുക്കാല്‍ ലക്ഷത്തിന്റെ പെട്ടിയെടുത്ത് നാദിറ വീട്ടിലേക്ക് മടങ്ങി

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഫിനാലെയോട് അടുത്തിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഷോയില്‍ നടക്കുന്നത്. ഇപ്പോഴിതാ ആരാധകരെ സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുകയാണ്. ഷോയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച…

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഫിനാലെയോട് അടുത്തിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഷോയില്‍ നടക്കുന്നത്. ഇപ്പോഴിതാ ആരാധകരെ സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുകയാണ്. ഷോയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച മത്സരാര്‍ഥിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നാദിറ മെഹ്‌റിന്‍. ഡയറക്ട് ഫിനാലെ എന്‍ട്രി കിട്ടിയ മത്സരാര്‍ഥിയാണ് നാദിറ. ഏറെ ആരാധകരുണ്ട് താരത്തിന്.

നാദിറ ഷോയില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. ‘പണപ്പെട്ടി’ ടാസ്‌കിലെ ഏഴുലക്ഷത്തി എഴുപത്തയ്യായിരം രൂപയുടെ പണപ്പെട്ടിയെടുത്ത് ഫിനാലെയ്ക്ക് നില്‍ക്കാതെ ഇറങ്ങിയിരിക്കുകയാണ് നാദിറ.

ബിഗ് ബോസ് ഷോയിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ വ്യക്തിയാണ് നാദിറ. ആ സന്തോഷത്തോടെയാണ് താരം ബിഗ് ബോസ് വീടിനോട് ബൈ പറഞ്ഞത്. ബിഗ് ബോസ് ഷോയിലെത്തിയതോടെ നാദിറയുടെ വീട്ടുകാരുടെ മനോഭാവത്തില്‍ മാറ്റം വരികയും നാദിറയെ തിരികെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫാമിലി ടാസ്‌കില്‍ നാദിറയുടെ സഹോദരി എത്തിയതും ഏറെ സന്തോഷം നിറച്ച കാഴ്ചകളായിരുന്നു.

ബിഗ് ബോസ് മലയാളം സീസണുകളിലെ വ്യത്യസ്ത ടാസ്‌കായിരുന്നു പണപ്പെട്ടി. ഹൗസില്‍ പ്രദര്‍ശിപ്പിച്ച പെട്ടികളില്‍ വ്യത്യസ്ത തുകകളായിരിക്കും. ഷോയില്‍ തുടരാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് പെട്ടിയിലുള്ള പണമെടുത്ത് പുറത്തു പോകാം. മുന്‍ സീസണുകളിലൊന്നും പണപ്പെട്ടി ആരും എടുത്തിട്ടില്ലായിരുന്നു.

ഇന്നലെ പണപ്പെട്ടി ടാസ്‌ക് വന്നത്. ആറു ലക്ഷത്തി അന്‍പതിനായിരം ആയിരുന്നു പെട്ടികളിലെ വലിയ തുക. താന്‍ ഫൈനല്‍ വരെ നിന്നാലും വിജയി ആകുമെന്ന് ഉറപ്പില്ലെന്നും ഈ തുക വലുതാണെന്നും പറഞ്ഞ് നാദിറ ആ പണപ്പെട്ടി എടുത്ത് പുറത്തു പോകാന്‍ തയാറായി. അപ്പോഴാണ് ബിഗ് ബോസ് ഇന്ന് പുതിയ പെട്ടികള്‍ എത്തുമെന്ന് പറഞ്ഞത്.

ഇന്ന് പണപ്പെട്ടി തുറന്നപ്പോള്‍ ആദ്യം കാണിച്ചത് മൂന്നര ലക്ഷവും അഞ്ചു ലക്ഷവുമാണ് ഉണ്ടായിരുന്നത്. ഇതോടെ നാദിറ ആശങ്കയിലായി, അടുത്തതായി തുറന്ന പണപ്പെട്ടിയില്‍ 775000 ആയിരുന്നു. അതോടെ അതെടുത്ത് പുറത്തുപോകാന്‍ തയ്യാറാണെന്ന് പറഞ്ഞു. സ്വന്തം വീട്ടുകാരെ തിരിച്ചുകിട്ടിയതോടെ ഇനി വേണ്ടത് പണമാണ്. ഇത്രയും വലിയ തുക തനിക്ക് ഒരിക്കലും കിട്ടില്ലെന്നും നാദിറ പറയുന്നു.

മറ്റ് മത്സരാര്‍ഥികളെ ഏറെ വിഷമിപ്പിച്ചു നാദിറയുടെ വിട പറച്ചില്‍. സീസണ്‍ ഫൈവില്‍ ഏറ്റവും നന്നായി കളിച്ച മത്സരാര്‍ഥിയാണ് നാദിറ, പ്രേക്ഷരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയാണ് നാദിറ മടങ്ങുന്നതെന്ന് അഖില്‍ പറഞ്ഞു. സ്വന്തം വീട്ടുകാരും അംഗീകരിച്ചതോടെ ബിഗ് ബോസിലെ വിജയിയായിട്ടാണ് തന്നെയാണ് നാദിറ മടങ്ങുന്നതെന്ന് ഷിജുവും പറയുന്നു. എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട മത്സരാര്‍ഥിയായിരുന്നു നാദിറ. സെറീന, ശോഭ, റെനീഷ, അഖില്‍, ഷിജു, ജുനൈസ്, എന്നിവരാണ് ഇനി ഷോയിലുള്ളത്. ജൂലൈ രണ്ടിനാണ് ഫിനാലെ.