മീനാക്ഷി സിനിമയിലേക്ക് എന്ന വാര്‍ത്തകള്‍… അവള്‍ക്കിതെല്ലാം പുച്ഛമാണെന്ന് നമിത പ്രമോദ്!!

സിനിമയില്‍ ഇന്നേവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിക്ക് ആരാധകര്‍ ഏറെയാണ്.. സൂപ്പര്‍താരങ്ങളുടെ മക്കളും അരങ്ങുവാഴുന്ന മലയാള സിനിമയിലേക്ക് മീനാക്ഷി ദിലീപ് എന്നാണ് അരങ്ങേറ്റം കുറിയ്ക്കുന്നത് എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിന് മുന്‍പും…

സിനിമയില്‍ ഇന്നേവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിക്ക് ആരാധകര്‍ ഏറെയാണ്.. സൂപ്പര്‍താരങ്ങളുടെ മക്കളും അരങ്ങുവാഴുന്ന മലയാള സിനിമയിലേക്ക് മീനാക്ഷി ദിലീപ് എന്നാണ് അരങ്ങേറ്റം കുറിയ്ക്കുന്നത് എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിന് മുന്‍പും താരപുത്രി മീനാക്ഷി സിനിമാ രംഗത്തേക്ക് വരുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു..

ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ക്ക് മീനാക്ഷിയുടെ അടുത്ത സുഹൃത്തും മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയുമായ നമിത പ്രമോദ് മറുപടി പറഞ്ഞിരിക്കുകയാണ്. റെഡ് എഫ്.എമ്മിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നമിത മീനാക്ഷിയെ കുറിച്ച് പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് മറുപടി പറഞ്ഞത്.. മീനാക്ഷി സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തകളില്‍ ഒന്നും സത്യമില്ലെന്നാണ് അടുത്ത സുഹൃത്ത് നമിത പ്രമോദ് പറയുന്നത്. അങ്ങനെയുള്ള വാര്‍ത്തകള്‍ കാണുന്നത് തന്നെ അവള്‍ക്ക് പുച്ഛമാണ്..

ഞങ്ങള്‍ അതെല്ലാം വായിച്ചും പരസ്പരം അയച്ചും തമാശ പറഞ്ഞ് ചിരിക്കാറുണ്ട്.. അവള്‍ക്ക് ഇത്തരം വ്യാജ വാര്‍ത്തകള്‍ കാണുമ്പോള്‍ എല്ലാം പുച്ഛമാണ്.. ചിലതെല്ലാം ഞാന്‍ കാണുന്നത് അവള്‍ക്ക് അയച്ചുകൊടുക്കും.. അപ്പോഴും അവള്‍ പുച്ഛ സ്‌മൈലിയാണ് എനിക്ക് അയക്കാറുള്ളത് എന്നും നമിത പറയുന്നത്.. മീനൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്.. അവള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കുന്ന വ്യക്തിയല്ല.. മീനൂട്ടി വളരെ പാവമാണ്..

നല്ലൊരു കൊച്ചാണ്.. എന്നും നമിത പ്രമോദ് മീനാക്ഷി ദിലീപിനെ കുറിച്ച് പറയുന്നു. അതേസമയം, തന്റെ എംബിബിഎസ് പഠനത്തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് മീനാക്ഷി. ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്.. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരപുത്രി ഇടയ്ക്ക് മാത്രം പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.