ഒളിച്ചും മറച്ചും വിവാഹം കഴിക്കുന്ന ആൾ അല്ല ഞാൻ, എന്റെ മാതാപിതാക്കൾ എന്നെ അങ്ങനെയല്ല വളർത്തിയത്

നിരവധി ആരാധകരുള്ള താരമാണ് നയൻതാര. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ആരാധകരുടെ മുന്നിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞ നയൻസ്…

നിരവധി ആരാധകരുള്ള താരമാണ് നയൻതാര. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ആരാധകരുടെ മുന്നിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞ നയൻസ് മലയാളത്തിൽ കുറച്ച് ചിത്രങ്ങൾ ചെയ്തതിന് ശേഷം തമിഴിലേക്ക് പോകുകയായിരുന്നു. തമിഴിൽ എത്തി പെട്ട നയൻതാരയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി അവസരങ്ങൾ ആണ് താരത്തിന് തമിഴിൽ നിന്നും ലഭിച്ചത്. ഇന്ന് നായകൻ ഇല്ലാതെ പോലും സിനിമകൾക്ക് വാണിജ്യ വിജയം നേടാൻ കഴിവുള്ള നായികയായി വർന്നിരിക്കുകയാണ് നയൻതാര. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് താരം ഇന്ന്.

ഒരു വർഷത്തിന് മുൻപാണ് താരം വിവാഹിത ആക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന്‌ ശേഷം സംവിധായകൻ വിഘ്‌നേശ് ശിവനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും സറോഗസി വഴി കുഞ്ഞുങ്ങൾ പിറന്നതും ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. അഭിനയത്തിന് പുറമെ ബിസിനെസ്സിലേക്കും ചുവടു വെച്ചിരിക്കുകയാണ് നയൻതാര ഇപ്പോൾ. തൊട്ടതെല്ലാം പൊന്നാക്കുന്ന താരത്തിന്റെ പുതിയ സംരംഭവും വിജയകരമായി മുന്നോട്ട് പോകുകയാണ്. എന്നാൽ ഇപ്പോൾ ഈ അവസരത്തിൽ വർഷങ്ങൾക്ക് മുൻപ് നയൻതാര നൽകിയ ഒരു അഭിമുഖമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.

തന്റെ വിവാഹം ആണെന്ന പേരിൽ പ്രചരിച്ച ഗോസ്സിപ്പിനോട് ആണ് താരം പ്രതികരിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമയും റീലീഷൻഷിപ്പുകളും ഒന്നും ഒരിക്കലും ഞാൻ പ്രേക്ഷകരുമായി മറച്ചു വെക്കില്ല. എന്റെ ജീവിതത്തിൽ ഏത് നടന്നാലും അത് നിങ്ങൾ അറിയും. എന്റെ ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് ഒരു ഒളിവും മറവും എനിക്ക് ആവശ്യമില്ല. എന്റെ മാതാപിതാക്കൾ എന്നെ അങ്ങനെ അല്ല വളർത്തിയിരിക്കുന്നത്. അങ്ങനെ എന്തെങ്കിലും ഒളിച്ച് വെച്ചാൽ ഒരു കള്ളം ചെയ്തത് പോലെയാണ് എനിക്ക് തോന്നുക. ഞാൻ എന്റെ മാതാപിതാക്കളെ ദൈവതുല്യരായിട്ട് കാണുന്ന വ്യക്തിയാണ്. എനിക്ക് ഒരാളെ ഇഷ്ടമായാൽ എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയോ അല്ലെങ്കിൽ അവർക്ക് ഇഷ്ട്ടപെട്ട ഒരാളെയോ മാത്രമേ ഞാൻ വിവാഹം കഴിക്കു എന്നുമാണ് നയൻതാര അന്ന് പറഞ്ഞത്.