നയൻതാര വിവാഹ ദിവസം ധരിച്ച സാരിയുടെ വില ഇത്ര ആയിരുന്നോ

തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകർ ഉള്ള താരമാണ് നയൻ‌താര. നയൻതാരയുടെ എന്ത് വാർത്തകളും ആരാധകരുടെ ഇടയിൽ പ്രാധാന്യം നേടാറുണ്ട്. സംവിധായകൻ വിഘ്‌നേശ് ശിവനുമായുളള പ്രണയവും വിവാഹവും എല്ലാം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. അത്…

തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകർ ഉള്ള താരമാണ് നയൻ‌താര. നയൻതാരയുടെ എന്ത് വാർത്തകളും ആരാധകരുടെ ഇടയിൽ പ്രാധാന്യം നേടാറുണ്ട്. സംവിധായകൻ വിഘ്‌നേശ് ശിവനുമായുളള പ്രണയവും വിവാഹവും എല്ലാം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. അത് കൊണ്ട് തന്നെ വിഘ്‌നേശ് ശിവനുമായി ബന്ധപ്പെട്ട വാർത്തകളും ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ അടുത്തിടെ ആണ് ഇവർക്ക് ഇരട്ട കുട്ടികൾ പിറന്നത്. അവരുടെ ചിത്രങ്ങളും ആരാധകരുമായി താരങ്ങൾ പങ്കുവെച്ചിരുന്നു. ജീവിതത്തിന്റെ ഓരോ വഴിത്തിരുവുകളും വലിയ രീതിയിൽ തന്നെ ആഘോഷിക്കുന്നവർ ആണ് ഈ താരദമ്പതികൾ.

അടുത്തിടെയാണ് നയൻതാര തന്റെ ഏറ്റവും പുതിയ സംരംഭമായ സ്കിൻ കെയർ പ്രോഡക്റ്റ് ആരംഭിച്ചത്. 9 സ്കിൻ എന്ന പേരിലാണ് താരം തന്റെ പുതിയ സംരംഭം ആരംഭിച്ചത്. അടുത്തിടെ ആയിരുന്നു പ്രൊഡക്ടിന്റെ ലോഞ്ച്. എന്തും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്ന താരമാണ് നയന്താര. മറ്റുള്ളവരെ പോലെ അനുകരിക്കാൻ ശ്രമിക്കാതെ എന്ത് കാര്യവും തന്റേതായ രീതിയിൽ വ്യത്യസ്തത കണ്ടെത്താൻ നയന്താര പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത് കൊണ്ട് തന്നെ അതെല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ വളരെ വ്യത്യസ്തമായ ലുക്കിൽ ആണ് നയൻതാര തന്റെ വിവാഹത്തിന് എത്തിയത്.

ചുവപ്പ് നിറത്തിൽ ഉള്ള സാരിയിൽ അതി മനോഹാരിയായാണ് നയൻതാര വിവാഹ വേഷത്തിൽ എത്തിയത്. സാരിക്ക് ഒപ്പം വിലപിടിപ്പുളള ആഭരണങ്ങളും താരം ധരിച്ചിരുന്നു. എന്നാൽ നയൻതാരയുടെ  ഈ വെഡിങ് ലുക്ക് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയുമായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ ദിവസം നയൻതാര ധരിച്ച സാരിയുടെ വില കേട്ടാണ് ഇപ്പോൾ ആരാധകർ ഞെട്ടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് വിവാഹ ദിവസം നയൻതാര ധരിച്ച സാരിയുടെ വില. വളരെ മനോഹരമായ ഈ സാരിയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ.