നിമിഷ ചിരിക്കുന്നില്ലെന്ന് പരാതി..! ഇതാണ് എന്റെ അവസ്ഥ എന്ന് തുറന്ന് പറഞ്ഞ് നടി!!

മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത് നായികമാരുടെ മുന്‍ നിരയിലേക്ക് എത്തിയ താരമാണ് നിമിഷ സജയന്‍.. എന്നാല്‍ സിനിമകളില്‍ നിമിഷ ചിരിക്കുന്നില്ല എന്നതാണ് പോതുവെ ഉള്ള അഭിപ്രായം.. എന്താണ് ഇതിലെ സത്യാവസ്ഥ എന്ന് ഇപ്പോള്‍…

മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത് നായികമാരുടെ മുന്‍ നിരയിലേക്ക് എത്തിയ താരമാണ് നിമിഷ സജയന്‍.. എന്നാല്‍ സിനിമകളില്‍ നിമിഷ ചിരിക്കുന്നില്ല എന്നതാണ് പോതുവെ ഉള്ള അഭിപ്രായം.. എന്താണ് ഇതിലെ സത്യാവസ്ഥ എന്ന് ഇപ്പോള്‍ നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.. കുറേ കഥകള്‍ കേള്‍ക്കുന്നുണ്ട് എങ്കിലും എനിക്ക് ഇഷ്ടപെടുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്.. സിനിമയില്‍ ചിരിക്കുന്നില്ല എന്ന് കരുതി എനിക്ക് നല്ല കഥാപാത്രങ്ങള്‍ വേണ്ട എന്ന് വെക്കാന്‍ സാധിക്കില്ല എന്നും നടി പറഞ്ഞു..

ദി ക്യുവിന് അനുവദിച്ചു നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ചു പരാമര്‍ശിച്ചത്.. നല്ല സംവിധായകര്‍ നല്ല കഥകളുമായി വരുമ്പോള്‍ ചിരിക്കുന്നില്ല എന്ന് പറഞ്ഞു എനിക്ക് അത് വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല.. ചിരിക്കുന്ന കഥാപാത്രങ്ങള്‍ ഉള്ള കഥകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട് പക്ഷേ എനിക്ക് അതൊന്നും ഇഷ്ടമാകുന്നില്ല.. ഇഷ്ടമാകുന്ന കഥാപാത്രങ്ങള്‍ മാത്രം അല്ലേ ചെയ്യാന്‍ സാധിക്കു എന്നും നിമിഷ ചോദിക്കുന്നു.. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ശരിക്കും

ചില്‍ ആണ്.. പക്ഷേ, സിനിമയില്‍ സീരിയസ് വേഷങ്ങളാണ് ലഭിക്കുന്നത് അതാണ് എന്റെ അവസ്ഥ എന്നും നിമിഷ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.. അതേസമയം, ഒരു തെക്കന്‍ തല്ല് കേസാണ് നിമിഷ നായിക ആയി എത്തിയ ഏറ്റവും പുതിയ മലയാള ചിത്രം.. തുറമുഖം എന്ന സിനിമയാണ് ഇനി നിമിഷയുടേതായി പുറത്ത് വരാനുള്ള ചിത്രം. അതിനിടെ ഒരു മറാത്തി സിനിമയില്‍ കൂടി അഭിനയിച്ചിരിക്കുകയാണ്

നടി ഇപ്പോള്‍.. ആ കഥാപാത്രം ചിരിക്കുന്നതാണ് എന്നും.. എനിക്ക് ഒരുപാട് ഇഷ്ടമായ കഥാപാത്രം ആണെന്നും നിമിഷ പറയുന്നു.. ഹവാഹവായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. നിമിഷയുടെ മറ്റ് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.