നിത്യദാസ് വീണ്ടും ഗർഭിണി..!!? നിറവയറുമായി താരം! ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഇതാ…

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് നിത്യ ദാസ്. വിവാഹ ശേഷം അഭിനയ മേഖലയില്‍ നിന്ന് വിട്ടു നിന്ന നിത്യാദാസ് വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പഴയതിനേക്കാള്‍ ഭംഗിയോടെയും പ്രസരിപ്പോടെയും വന്ന നിത്യ ദാസിനെ…

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് നിത്യ ദാസ്. വിവാഹ ശേഷം അഭിനയ മേഖലയില്‍ നിന്ന് വിട്ടു നിന്ന നിത്യാദാസ് വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പഴയതിനേക്കാള്‍ ഭംഗിയോടെയും പ്രസരിപ്പോടെയും വന്ന നിത്യ ദാസിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മകള്‍ക്കൊപ്പം ചില ഡാന്‍സ് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട താരം പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അതിഥിയായി എത്തി. അപ്പോഴാണ് താരത്തിന്റെ കൂടുതല്‍ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിഞ്ഞത്.

ഇപ്പോഴിതാ രണ്ട് മക്കളുള്ള നടി നിത്യ ദാസ് നിറവയറുമായി നില്‍ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. താരം മൂന്നാമതും ഗര്‍ഭിണി ആയോ എന്നണിപ്പോള്‍ ആരാധകരും ചോദിക്കുന്നത്. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നായിരുന്നു. നിറവയറുമായി നില്‍ക്കുന്ന നിത്യയാണ് വീഡിയോയില്‍ ഉള്ളത്. ഒരു കാറില്‍ നിന്നും ഇറങ്ങി നടിയുടെ ചുറ്റും ചിലര്‍ കുട ചൂടി നില്‍ക്കുന്നതും അവരോട് തമാശ പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.

https://www.instagram.com/reel/CZEqMNcMRmy/?utm_source=ig_web_copy_link

നിത്യ ദാസ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള കാഴ്ചയായിരുന്നു ഇത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രദീപ് വിതുരയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ലൊക്കേഷന്‍ ആണെന്നും തമാശ നിറഞ്ഞ നിമിഷമായിരുന്നു എന്നുമൊക്കെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. പള്ളിമണി എന്ന പേരില്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്. മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന പള്ളിമണി എന്ന ചിത്രത്തില്‍ നിത്യ ദാസും ശ്വേത മേനോനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ നിത്യ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവാമാകാനുള്ള ഒരുക്കത്തിലാണ്.