അവള്‍ ഡേറ്റിന് പോയപ്പോള്‍ ഞാനാണ് ഒരുക്കിവിട്ടത്: മകളെക്കുറിച്ച് പാര്‍വതി

ജയറാമും പാര്‍വതിയും മലയാളികളുടെ ഇഷ്ട താരദമ്പതികളാണ്. അവരെപ്പോലെ തന്നയാണ് മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും. കാളിദാസിന് പിന്നാലെ മാളവികയും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. കാളിദാസ് കുട്ടിക്കാലം മുതല്‍ തന്നെ വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മാളവിക…

ജയറാമും പാര്‍വതിയും മലയാളികളുടെ ഇഷ്ട താരദമ്പതികളാണ്. അവരെപ്പോലെ തന്നയാണ് മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും. കാളിദാസിന് പിന്നാലെ മാളവികയും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. കാളിദാസ് കുട്ടിക്കാലം മുതല്‍ തന്നെ വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മാളവിക സമീപ കാലത്താണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ജയറാമിനൊപ്പമുള്ള മാളവികയുടെ പരസ്യവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ കാളിദാസിനെയും മാളവികയെയും കുറിച്ചുള്ള പാര്‍വതിയുടെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.’ഞാനും ജയറാമും പ്രണയിച്ച് വിവാഹിതരായവരാണ്. അതിനാല്‍ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാന്‍ സാധിക്കില്ല. നല്ല സ്വഭാവമുള്ളവരെ തിരഞ്ഞെടുക്കണം എന്ന് മാത്രമെ നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും അവര്‍ക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് പറയാറുണ്ട്.’ എന്നാണ് പാര്‍വതി പറഞ്ഞത്.

ഒരിക്കല്‍ ചക്കി ഡേറ്റിന് പോയപ്പോള്‍ താനാണ് ചക്കിയെ ഒരുക്കി വിട്ടതെന്നും പെണ്‍കുട്ടികളെ ബഹുമാനത്തോടെ കാണണമെന്നും എങ്ങനെ പെരുമാറണമെന്നതും കാളിദാസിനെ പഠിപ്പിച്ചിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. പ്രണയിച്ചാലും ആ പെണ്‍കുട്ടിയ്ക്ക് ഒരു ചീത്തപ്പേര് വരാന്‍ നീ കാരണമാകരുത് എന്നാണ് മകനോട് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാക്കിയ പാര്‍വതി എന്ത് ഉണ്ടെങ്കിലും മക്കള്‍ രണ്ടുപേരും തുറന്ന് പറയുമെന്നും പറഞ്ഞു.