ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളുമായി പാര്‍വ്വതി തിരുവോത്ത്..!!

സിനിമയ്ക്ക് വേണ്ടി ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോഴും തന്റെ മനസാക്ഷിയോട് നീതി പുലര്‍ത്തുന്ന കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. താരത്തിന്റെ ഈ ഒരു ഗുണം തന്നെയാണ് മറ്റ് നടിമാരില്‍ നിന്ന് പാര്‍വ്വതിയെ വ്യത്യസ്തയാക്കുന്നതും.…

സിനിമയ്ക്ക് വേണ്ടി ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോഴും തന്റെ മനസാക്ഷിയോട് നീതി പുലര്‍ത്തുന്ന കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. താരത്തിന്റെ ഈ ഒരു ഗുണം തന്നെയാണ് മറ്റ് നടിമാരില്‍ നിന്ന് പാര്‍വ്വതിയെ വ്യത്യസ്തയാക്കുന്നതും. എപ്പോഴും ബോള്‍ഡായ സ്ത്രീ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കാറുള്ള നടിയാണ് പാര്‍വ്വതി. അതിന്റെ പേരില്‍ ചില സിനിമകള്‍ വേണ്ടെന്ന് വെയ്ക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ തന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ത്രീകള്‍ ആരെല്ലാമാണെന്ന് ആരാധകര്‍ക്ക് ഒരിക്കല്‍ കൂടി കാണിച്ച് തരികയാണ് പാര്‍വ്വതി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ, ഒരു വീഡിയോ ആയാണ് പാര്‍വ്വതി തന്റെ ഇഷ്ട കഥാപാത്രങ്ങളെ കാണിച്ചിട്ടുള്ളത്. തന്റെ 15 ഓളം കഥാപാത്രങ്ങളുടെ ദൃശ്യങ്ങള്‍ ചേര്‍ത്ത വീഡിയോ ഇന്‍സ്‌റാഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പാര്‍വതിയുടെ കുട്ടിക്കാലത്തെ ചിത്രത്തിനോടൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്.

https://www.instagram.com/reel/CZeRDCDMlF-/?utm_source=ig_web_copy_link

‘ഹായ് ഞാന്‍ പാര്‍വതി കൂടാതെ’ എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ പാര്‍വതിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാണാനാവുക. ”ഒരു ചെറിയ ജീവിതം, അനന്തമായ ജീവിതകാലം” എന്ന് അടിക്കുറിപ്പ് നല്‍കിയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ഉയരെയിലെ പല്ലവി, ചാര്‍ളിയിലെ ടെസ, എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചന മാല

തുടങ്ങി തന്റെ ഒരുപിടി കഥാപാത്രങ്ങളെ കോര്‍ത്തിണക്കി ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. മലയാളത്തിലെ മാത്രമല്ല തമിഴ് ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കൂടി താരം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം പുഴു എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്.