ബ്രഹ്‌മാണ്ഡ വിജയം ആവട്ടെ സാര്‍..! വിനയന് കട്ട സപ്പോര്‍ട്ടുമായി മലയാളികള്‍..!

സിജു വില്‍സണെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. റീലിസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ വിനയന്‍…

സിജു വില്‍സണെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. റീലിസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ വിനയന്‍ സിനിമയുടേതായി പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും കട്ട സപ്പോര്‍ട്ടുമായി എത്തുകയാണ് മലയാളികള്‍. സിനിമ റിലീസ് ചെയ്യാന്‍ ഇനി എട്ട് ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കവെ ഇപ്പോഴിതാ ഒരിക്കല്‍ കൂടി റീലിസ് തീയതി പ്രേക്ഷകരെ അറിച്ച് എത്തുകയാണ് അദ്ദേഹം.

പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് തീയറ്ററുകളിലെത്തുകയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലുമുള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് സിനിമയെത്തുന്നത്. കൂടാതെ ജിസിസി യിലും ഒരേ സമയം സിനിമ റിലീസ് ചെയ്യും എന്ന് സംവിധായകന്‍ അറിയിച്ചു. ഇതോടൊപ്പം വിവിധ ഭാഷകളില്‍ എത്തുന്ന സിനിമയുടെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിരുന്നു. എത്ര മഴയും കാറ്റും പ്രതിസന്ധികളുമുണ്ടങ്കിലും ഓണം നമുക്കു ഗൃഹാതുരത്വം നിറഞ്ഞ ഒരുമയുടെയും സമത്വ സുന്ദരമായ കാല്പനികതയുടെയും ആഘോഷമാണ് ..

ഈ തിരുവോണത്തിന് ഉത്സവഛായ പകരുവാന്‍ എന്റെ പുതിയ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടും എത്തുന്നു… വരവേല്‍ക്കുമല്ലോ..എന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി സിനിമയുടെ ട്രെയിലര്‍, പാട്ട് എന്നിവയുടെ ലിങ്ക് പങ്കുവെച്ച് റിലീസ് തീയതി ഓര്‍മ്മിപ്പിക്കുകയാണ് വിനയന്‍. ഈ സിനിമ ഒരു വലിയ വിജയമായി തീരാന്‍ ആഗ്രഹിക്കുന്നു… എന്നാണ് ആരാധകര്‍ കുറിയ്ക്കുന്ന കമന്റുകള്‍..

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ആകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു ആദ്യ ദിനം തന്നെ ഞാനും ഫാമിലിയും കണ്ടിരിക്കും സാര്‍.. ഇന്‍ഡസ്ട്രിയയില്‍ നിന്നും താങ്കളെ തുടച്ചുനീക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ഒരു തിരിച്ചടിയും മറുപടിയും ആകട്ടെ ഈ വരാന്‍ പോകുന്ന വന്‍ വിജയം.. മലയാളത്തിലെ ബ്രഹ്‌മാണ്ഡ സിനിമയായി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു സാറിനും ഇതില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും വിജയാശംസകള്‍.. എന്നെല്ലാമാണ് ചിത്രത്തിന് ആശംസകള്‍ അറിയിച്ച് വിനയന്‍ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ കുറിയ്ക്കുന്നത്.