പേർളി തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്

നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ…

നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം. എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു.

അന്ന് മുതൽ ഇന്ന് വരെയുള്ള തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പേര്ളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെക്കാറുണ്ട്. പേർളി രണ്ടാമതും അമ്മയാകാൻ പോകുന്ന വിവരം താരദമ്പതികൾ അടുത്തിടെയാണ് ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയത്. തന്റെ ഗർഭ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ രസകരമായ രീതിയിൽ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചുകൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ താരത്തിന് ആരാധകരുടെ എണ്ണവും കൂടിയിരുന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു വിശേഷം ആണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബേബി മൂൺ നടത്തിയിരിക്കുകയാണ് ഇപ്പോൾ പേര്ളിയും ശ്രീനിയും. നിലയ്ക്ക് ഒപ്പമാണ് ഇരുവരും തങ്ങളുടെ ബേബിമൂൺ യാത്ര നടത്തിയിരിക്കുന്നത്. നാളെ ബേബി മൂൺ വീഡിയോ പുറത്ത് വിടും. സ്ഥലം എവിടെയായിരിക്കുമെന്ന് ഊഹിച്ച് പറയു എന്നുമാണ് പേര്ളിയും ശ്രീനിയും പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. ഗർഭിണിയായി കഴിഞ്ഞാൽ പ്രസവത്തിന് മുൻപ് ദമ്പതികൾ നടത്തുന്ന യാത്ര ആണ് ബേബി മൂൺ. ഇവർ എവിടെയാണ് പോയതെന്ന് അറിയാവുന്ന സുഹൃത്തുക്കൾ ഞങ്ങൾ പറയട്ടെ എന്ന കമെന്റുമായും എത്തിയിട്ടുണ്ട്.