പേളിയുടെ ബേബി ഷവർ മനോഹരമാക്കി ശ്രീനിഷ്, വൈറലായി വീഡിയോയും ചിത്രങ്ങളും

തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും, തന്റെ ഗര്ഭകാലം മനോഹരമാക്കി മാറ്റുകയാണ് പേളി, സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഗര്ഭമാണ് പേളിയുടേത്, അടുത്തിടെയാണ് താരത്തിന്റെ വളക്കാപ്പ് ചടങ്ങ് നടന്നത്, തമിഴ് ആചാരപ്രകാരം…

തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും, തന്റെ ഗര്ഭകാലം മനോഹരമാക്കി മാറ്റുകയാണ് പേളി, സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഗര്ഭമാണ് പേളിയുടേത്, അടുത്തിടെയാണ് താരത്തിന്റെ വളക്കാപ്പ് ചടങ്ങ് നടന്നത്, തമിഴ് ആചാരപ്രകാരം ആയിരുന്നു താരത്തിന്റെ വളക്കാപ്പ് ചടങ്ങുകൾ നടന്നത്. ശ്രീനിഷ് ആയിരുന്നു വളകാപ്പ് ചടങ്ങുകൾ നടത്തിയത്, ഇപ്പോഴിതാ പേളിയുടെ ബേബി ഷവര്‍ നടത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ താരദമ്പതിമാര്‍ തന്നെയാണ് ബേബി ഷവറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഒപ്പം പേളിയ്‌ക്കൊരു സര്‍പ്രൈസ് നല്‍കിയതിനെ കുറിച്ച് കൂടി ശ്രീനിഷ് സൂചിപ്പിച്ചിരുന്നു. പെട്ടെന്നുള്ള തന്റെ സംസാരത്തില്‍ വിലമതിക്കാനാവാത്ത അവളുടെ എക്‌സ്പ്രഷന്‍ ഉണ്ടെന്നാണ് ശ്രീനിഷ് പറയുന്നത്.

നായകനായി അഭിനയിക്കുന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും ഇടവേള എടുത്താണ് ശ്രീനിഷ് ബേബി ഷവര്‍ പാര്‍ട്ടിയിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും പരസ്പരം ചേര്‍ത്ത് പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് താന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് തിരിച്ച് പോവുമെന്ന കാര്യം ശ്രീനിഷ് പേളിയുടെ ചെവിയില്‍ പറയുന്നത്. പെട്ടെന്നുള്ള മറുപടി കേട്ട് ഞെട്ടിയ പേളിയുടെ മുഖത്ത് വന്ന ഭാവത്തെ കുറിച്ചാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ശ്രീനി സൂചിപ്പിച്ചിരിക്കുന്നത്.

‘ബേബി ഷവറിനിടയില്‍ ഞാന്‍ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുത്തു. വീഡിയോയുടെ അവസാനം ഞാന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ച് പോവുമെന്ന് അവളോട് പറയുകയാണ്. അത് കേട്ടപ്പോഴുള്ള അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്’. വീഡിയോയ്ക്ക് ഒപ്പം എഴുതിയിരിക്കുന്നത്. ഇരുവരുടെയും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്, പേളിക്ക് വളരെ നല്ലൊരു ഭർത്താവിനെയാണ് ലഭിച്ചത്, രണ്ടുപേരും എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ എന്നാണ് പേളി ആരാധകർ രണ്ടുപേരോടും പറയുന്നത്.

https://www.facebook.com/SrinishOnline/posts/241337227359932?__cft__[0]=AZW3oea6uX7nAxjJF917WalxkHEsQxEyTmN1R4oA9GU55oJLOy_pug-HYixa7Zl3mcAqIbF1VLp1DwN1bSLz8aTCyLdRjUut-27lQ428GIQLfnqnhf6cJBgxKO5SlZnITR7J46uGdlmIDTFpq4vJUWBP_o6xaWD2UnluqH0kpVVQjw&__tn__=%2CO%2CP-R