സ്നേഹമെന്താണെന്ന് അവൾ പഠിച്ചത് അവിടെ നിന്നാണ്

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും…

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം,എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു. അന്ന് മുതൽ ഇന്ന് വരെയുള്ള തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പേര്ളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പേർളിയെ കുറിച്ചും ശ്രീനിഷിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് പേര്ളിയുടെ പിതാവ് മാണി പോൾ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പേർളി  ബിഗ് ബോസ്സിൽ പോയപ്പോൾ ആ എപ്പിസോഡുകൾ ഒന്നും താൻകാണാറിലായിരുന്നു. ശ്രീനിഷുമായുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ അത് പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയ കഥ മാത്രമായിരിക്കും എന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ അത് അങ്ങനെ അല്ല എന്ന് പരുപാടിയിൽ നിന്ന് പുറത്ത് വന്നപ്പോൾ ആണ് അറിയുന്നത്. അവളുടെ ജീവിതം എങ്ങനെ ആകണമെന്നുള്ള തീരുമാനം എടുക്കാനുള്ള സ്വാതന്ത്രം  അവൾക്ക് ഉണ്ട്. ഇതും അങ്ങനെ ഒരു തീരുമാനം ആണ്. ശരിക്കും അവർ ഐഡിയൽ കപ്പിൾസ് ആണെന്നും ഇദ്ദേഹം പറഞ്ഞു.

മാത്രവുമല്ല, പേർളിയെ കുട്ടിക്കാലത്ത് ഞാൻ അനാഥാലയങ്ങളിൽ കൊണ്ട് പോകുമായിരുന്നു. അവിടെ ചെന്ന് പേർളി അവിടെ ഉള്ളവരുമായി ഇടപെഴകുകയും അവിടെ രണ്ടു മൂന്നു മണിക്കൂറുകളോളം ജോലി ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. അനാഥാലയങ്ങളിൽ നിന്നാണ് അവൾ ശരിക്കും സ്നേഹിക്കാനും ഇഷ്ട്ടം നേടാനുമൊക്കെ പഠിച്ചത് എന്നുമാണ് പേര്ളിയുടെ പിതാവും ബിസിനസ്സ്മാനും ആയ മാണി പോൾ പറയുന്നത്.