നിലകുട്ടി ലാപ്ടോപ്പിലാണോ കളിക്കുന്നത് ? ചിത്രങ്ങളുമായി പേളി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും അഭിനെതിരെയും ഗായികയുമൊക്കെയാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയായ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ബിഗ് ബോസ്സിലെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ്…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും അഭിനെതിരെയും ഗായികയുമൊക്കെയാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയായ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ബിഗ് ബോസ്സിലെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് ടികാരം വിവാഹം കഴിച്ചത്.തുടർന്ന് ഇരുവർക്കും ഒരു മകൾ ജനിക്കുകയും ചെയ്തു. മകളുടെ വിശേഷങ്ങളുമായി താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പേളിയുടെ ലാപ്ടോപ്പിൽ കളിക്കുന്ന നിലയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ‘ഗുഡ് ബൈ മൈ ലാപ്ടോപ്പ്’ എന്നാണ്. ഒട്ടേറെ പേരാണ് താരം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഒട്ടേറെ ലൈക്കുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. പലപ്പോഴും നിലയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. പേളിയോളം തന്നെ ആരാധകരാണ് നിലയ്ക്കുമുള്ളത്. നിലയുടെ അടുത്ത വിശേഷം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.