വാവാച്ചിക്ക് പിറന്നാള്‍!! ഹൃദ്യമായ കുറിപ്പുമായി പേര്‍ളി മാണി!!

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് പേര്‍ളി മാണി. അവതാരക, ഗായിക, അഭിനേത്രി, വ്‌ലോഗര്‍ അങ്ങനെ പല മേഖലകളിലും മികവ് തെളിയിച്ച പേര്‍ളി, സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ എല്ലാം…

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് പേര്‍ളി മാണി. അവതാരക, ഗായിക, അഭിനേത്രി, വ്‌ലോഗര്‍ അങ്ങനെ പല മേഖലകളിലും മികവ് തെളിയിച്ച പേര്‍ളി, സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് പേര്‍ളി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രിയ സഹോദരി റേച്ചല്‍ മാണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് പേര്‍ളി മാണി.

റേച്ചലിനേയും ആരാധകര്‍ക്ക് വളരെ പരിചിതമാണ്. പേര്‍ളിയുടെ സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെ അല്ലാതേയും റേച്ചല്‍ മാണി ശ്രദ്ധ നേടിയിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവമായിരുന്നു റേച്ചല്‍. ജന്മദിനാശംസകള്‍ റേച്ചല്‍… വാവാച്ചി.. എനിക്ക് ഏറ്റവും സ്‌പെഷ്യല്‍ ആയ വ്യക്തി… എന്റെ സഹോദരി.. എന്റെ ബെസ്റ്റി.. എന്നെല്ലാമാണ് സഹോദരിയെ കുറിച്ച് പേര്‍ളി മാണി കുറിച്ചിരിക്കുന്നത്. ഒന്നില്‍ അധികം ഫോട്ടോകകളും പേര്‍ൡഈ പിറന്നാള്‍ പോസ്റ്റിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഇവരുടെ കുട്ടിക്കാലത്ത ഫോട്ടോകളും ഉള്‍പ്പെടുന്നു..

ഒരാള്‍ക്ക് എങ്ങനെ ഇത്രയും പെര്‍ഫക്ട് ആകാന്‍ കഴിയുമെന്ന് നീ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നീ വളരെ മനോഹരിയാണ്..സുന്ദരിയാണ്.. നിന്നെ കുറിച്ചോര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കുന്നു.. കാലങ്ങള്‍ കടന്നു പോയി.. പണ്ടത്തെ പില്ലോ ഫൈറ്റില്‍ നിന്ന് ഇപ്പോള്‍ നമ്മള്‍ അമ്മമാര്‍ തമ്മില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി.. പക്ഷേ എന്തെല്ലാം മാറിയാലും.. എന്ത് ചെയ്താലും ഓര്‍ക്കുക.. നിനക്കൊപ്പം എന്നും ഞാന്‍ ഉണ്ട്..

നിന്റെ ജന്മദിനം ഒരു അനുഗ്രഹം ആണ്… ഇതില്‍ അവസാനം ചേര്‍ത്തിരിക്കുന്ന ഫോട്ടോ വളരെ ക്യൂട്ടാണ്.. അത് ഞങ്ങളുടെ മിനി വേര്‍ഷന്‍ ആണെന്നും പേര്‍ളി കുറിപ്പ് പങ്കുവെച്ച് പറയുന്നു.. അവസാന ഫോട്ടോയില്‍ പേര്‍ളിയുടെ മകള്‍ നിലാ ബേബിയുടേയും റേച്ചലിന്റെ മകന്റേയും ഫോട്ടോയാണ് കാണാന്‍ സാധിക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)