പഴയകാല ഷാരുഖിനെയും മലൈകയെയും കണ്ടോ ! ഏതാണ് ഈ താരമെന്ന് മനസ്സിലായോ ?

മലയാളികളുടെ പ്രിയതാരമാണ് പേളി മാണി. അവതാരകയായും അഭിനേത്രിയാണ് ഗായികയായും എല്ലാം തിളങ്ങിയ താരം ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ്. നിരവധി ആരാധകരെയാണ് പേളി സ്വന്തമാക്കിയിട്ടുള്ളത്. ബിഗ് ബോസ്സിലെ സഹമത്സരാർത്ഥിയായ…

മലയാളികളുടെ പ്രിയതാരമാണ് പേളി മാണി. അവതാരകയായും അഭിനേത്രിയാണ് ഗായികയായും എല്ലാം തിളങ്ങിയ താരം ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ്. നിരവധി ആരാധകരെയാണ് പേളി സ്വന്തമാക്കിയിട്ടുള്ളത്. ബിഗ് ബോസ്സിലെ സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചത്. ഇന്നിപ്പോൾ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്.കുഞ്ഞിന്റെ വിശേഷങ്ങളുമായി താരം സമൂഹമാധ്യമങ്ങളിലൂടെ എത്താറുണ്ട്. ഇന്നിപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. ഒരു പഴയകാല ചിത്രം തന്റെ സ്റ്റോറി ആക്കി കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. സുഹൃത്ത് പോസ്റ്റ് ചെയ്ത ചിത്രമാണ് പേളി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിരിക്കുന്നത്. “ഡാൻസിങ് ടു ചയ്യ ചയ്യ, മലൈക അറോറ & ഷാരൂഖ് ഖാൻ” എന്ന് കുറിച്ചുകൊണ്ടാണ് സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. തൊപ്പി വെച്ച്, കോട്ടും പാന്റ്സും ഷൂവും ധരിച്ച ലുക്കിലാണ് പേളിയെ കാണാനാവുക. സുഹൃത്തിന്റെ പോസ്റ്റിൽ ഡാൻസ് ചെയ്യുന്നതിന്റെ ചിത്രങ്ങളുമുണ്ട്. പേളിയുടെ ഏതൊരു ചെറിയ വിശേഷവും ആഘോഷമാക്കുന്ന പേളിയുടെ ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നിമിഷങ്ങൾ കൊണ്ടണ് ചിത്രം വൈറലായിരിക്കുന്നത്.