ഞാൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ എന്നോട് പ്രസവം കഴിയുന്ന വരെ കാത്തിരിക്കാമെന്ന് പറഞ്ഞു

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്.…

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കഴിഞ്ഞ മാസമാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു.

ഇപ്പോൾ തങ്ങളുടെ കുഞ്ഞ് അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും, തന്റെ ഗർഭകാല വാർത്തകൾ എല്ലാം പങ്കുവെച്ച് പേളി എത്താറുണ്ട് , താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ ആയിരുന്നു പേളിയുടെ വളക്കാപ്പ് ചടങ്ങ്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് പേളിക്ക് ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അടുത്തിടെയായിരുന്നു ലുഡോ തിയേറ്ററുകളിലേക്കെത്തിയത്. ഒടിടിയിലൂടെയെത്തിയ ചിത്രത്തിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. അമ്മയാവുന്നതോടെ കരിയറില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു അടുത്തിടെ താരത്തോട് ചോദിച്ചത്. ഒരു അഭിമുഖത്തിലാണ് താരത്തിനോട് ഈ കാര്യങ്ങൾ ഒക്കെ ചോദിച്ചത്, ഇതിനു പേളി നൽകിയ മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

എനിക്ക് എന്നെ ഒരു ഭാര്യ ‘അമ്മ എന്നിങ്ങനെ കാണുന്നതിലും ഒരു നടി, സംവിധായക എന്നിങ്ങനെ കാണുന്നതാണ് ഇഷ്ടം എന്ന് പേളി പറയുന്നു. കേരളത്തിലെ പ്രധാന അഭിനേത്രികളെല്ലാം വിവാഹിതരായി കുടുംബമായി കഴിയുന്നവരാണ്. അത് അവരുടെ കരിയറിനെയോ തീരുമാനങ്ങളെയോ ബാധിച്ചില്ല, എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും താരം വ്യക്തമാക്കി.

ബോളിവുഡ് ചിത്രം ലുഡോയിൽ നിന്നും വളരെ മികച്ച പ്രതികരണം ആണ് തനിക്ക് ലഭിച്ചത്, ചിത്രത്തിലെ തന്റെ അഭിനയത്തിന് ശേഷം തനിക്ക് ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നുവരെ അവസരം ലഭിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു പലരും പറഞ്ഞത്. എന്നും താരം വ്യക്തമാക്കുന്നു.