കുഞ്ഞുവാവയെ സ്വീകരിക്കാൻ ഒരുങ്ങി പേളി, പ്രസവത്തിനു വേണ്ടി ആശുപത്രിയിലേക്ക് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് പേളി ഗർഭിണി ആണെന്ന വാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിച്ചത്, പിന്നാലെ ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി, തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പേളി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്.സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഗര്ഭമാണ് പേളിയുടേത്, അടുത്തിടെയാണ് താരത്തിന്റെ വളക്കാപ്പ് ചടങ്ങ് നടന്നത്, തമിഴ് ആചാരപ്രകാരം ആയിരുന്നു താരത്തിന്റെ വളക്കാപ്പ് ചടങ്ങുകൾ നടന്നത്. ശ്രീനിഷ് ആയിരുന്നു വളകാപ്പ് ചടങ്ങുകൾ നടത്തിയത്, ഇനി ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് പിറക്കുകയും ചെയ്യും. ഈ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം കാത്തിരിക്കുന്നത്. ഇതിനിടെ തന്റെ കുടുംബത്തിലുണ്ടായ മറ്റൊരു സന്തോഷത്തെ കുറിച്ച് കൂടി പേളി വെളിപ്പെടുത്തിയിരുന്നു.

ഇനി കുറച്ച ദിവസങ്ങൾക്കുള്ളത് വാവ അരികിലെത്തും എത്തും എന്നാണ് പേളി പറയുന്നത്, ഇപ്പോഴിതാ ആശുപത്രിയിൽ പോകുന്നതിന് മുന്നേ എഴുതിയ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.അതോടൊപ്പം തന്നെ കുഞ്ഞിനായി കരുതി വെച്ചിരിക്കുന്ന പ്രത്യേകം കാര്യങ്ങളെ കുറിച്ചും പേളി സംസാരിക്കുന്നുണ്ട്. എന്റെ ഡേറ്റ് അടുത്ത് വരുന്നതിനാൽ ആശുപത്രിയിൽ പോകാനുള്ള ബാഗ് ഞാൻ തന്നെ തയ്യാറാക്കാൻ തുടങ്ങി. ഡയപ്പർ ഒഴികെ എന്റെ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം ശ്രദ്ധാപൂർവ്വം തന്നെ ഞാൻ എടുത്ത് വെച്ചു. കുഞ്ഞിന് ലങ്കോട്ട് മാത്രം ഉപയോഗിക്കണമെന്ന് അമ്മയുടെ നിർദ്ദേശം കാരണം അത്യാവശ്യം ഉപയോഗിക്കാനുള്ളത് മമ്മി തന്നെ തുന്നി എടുത്തു. പക്ഷേ ഡയപ്പർ ഇല്ലെന്നുള്ള ചിന്ത എന്നെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഞാൻ പരിചയപ്പെടുത്തിയ എന്റെ സുഹൃത്തിന്റെ സൂപ്പർ ബോട്ടംസ് എന്ന ബ്രാൻഡ് ഗവേഷണം നടത്തിയും മറ്റുമായി പ്രകൃതിദത്തമായ ശൈലിയിൽ നിർമ്മിച്ചെടുത്ത നവജാത ശിശുക്കളുടെ തുണി ഉപയോഗിച്ചുള്ള ഡയപ്പറും ഞാൻ എടുത്ത് വെച്ചിരിക്കുകയാണ്. എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്