കാത്തിരിപ്പിനൊടുവിൽ ആ സന്തോഷ വാർത്ത പുറത്ത് വിട്ട് പേളിയും ശ്രീനിഷും, കുഞ്ഞിന്റെ പേര് തിരഞ്ഞെടുക്കുന്നതിൽ കൺഫ്യൂഷൻ ആണെന്ന് പേളി

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും…

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം, എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു, വളരെ ആര്ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.

വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, തന്റെ ഇൻസ്ടാഗാമിൽ കൂടിയാണ് പേളി സന്തോഷവാർത്ത പുറത്ത് വിട്ടത്.  പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ പേളിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്,

ഇപ്പോൾ തന്റെ കുഞ്ഞ് വാവ എന്നാണ് വരുന്നതെന്ന് പറഞ്ഞിരിക്കുകയാണ് താരം, തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് പേളി വിവരം പുറത്ത് വിട്ടത്, ഒപ്പം തന്റെ കുഞ്ഞിനെ കുറിച്ചുള്ള കാര്യങ്ങളും താരം പറയുന്നുണ്ട്, ഇപ്പോള്‍ 36-ാമത്തെ ആഴ്ചയിലാണ്. ഒന്‍പത് മാസം ആയി. മാര്‍ച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവര്‍ പറഞ്ഞിരിക്കുന്നതെന്ന് പേളി പറയുന്നു.

അതേസമയം കുഞ്ഞിന് പേര് കണ്ടെത്തുക എന്നത് വലിയ ടാസ്‌ക് ആണെന്നും താരങ്ങള്‍ പറയുന്നു. മിക്കവാറും ഓരോ വര്‍ഷവും ഓരോ പേര് വിളിക്കേണ്ടി വരുമെന്നും , ഡ്രസ് മാറ്റുന്നത് പോലെ പേര് മാറ്റാമെന്നും പേളി ഇളം പുഞ്ചിരിയോടെ പറയുന്നു.എന്റെ മനസ്സിൽ കുറെ പേരുകൾ ഉണ്ട് എന്നാൽ താൻ കൺഫ്യൂഷനിലാണ്, പക്ഷെ ഒരു പേര് ഞാൻ തീരുമാനിച്ചിട്ടുണ്ട്, അത് പതിയെ പറയാം എന്നാണ് താരം പറയുന്നത്, ശ്രീനിഷ് ചോദിച്ചിട്ടും അത് സർപ്രൈസ് ആണെന്ന് പറയുകയാണ് പേളി.