പാതിരാത്രി അയൽവാസിയുടെ വീട്ടിൽ കയറി പെൺകുട്ടികൾക്ക് ഇടയിൽ കിടന്ന ജൂവലറി ഉടമ പോക്സോ കേസിൽ അറസ്റ്റിലായി  

കഴിഞ്ഞ ദിവസം പാതിരാത്രി  അയവാസിയുടെ വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഇടയിൽ കിടന്ന ജൂവലറി ഉടമയെ പോലീസ് പോക്സോ കേസിൽ  അറസ്റ്റ് ചെയ്യ്തു, പാലക്കാട് ആണ് ഈ സംഭവം അരങ്ങേറിയത്, പാലക്കാട് ചാലിശ്ശേരി സ്വദേശി…

കഴിഞ്ഞ ദിവസം പാതിരാത്രി  അയവാസിയുടെ വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഇടയിൽ കിടന്ന ജൂവലറി ഉടമയെ പോലീസ് പോക്സോ കേസിൽ  അറസ്റ്റ് ചെയ്യ്തു, പാലക്കാട് ആണ് ഈ സംഭവം അരങ്ങേറിയത്, പാലക്കാട് ചാലിശ്ശേരി സ്വദേശി നിസാർ (35 )നെ യാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. പ്രതി അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു  കയറിയത് ഏകദേശം വെളുപ്പിനെ മൂന്നു മണിയോടെ ആണ്. പിന്നീട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിൽ കയറി കിടന്നു.

പെൺകുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം വീട്ടിൽ മാതാപിതാക്കൾ ഇല്ലായിരുന്നു. തുടർന്ന് മാതാപിതാക്കളെ കുട്ടികൾ വിവരം അറിയിപ്പിക്കുകയും ചെയ്യ്തു, തുടർന്ന് രക്ഷകർത്താക്കൾ പോലീസിൽ പരാതി നൽകുകയും , കഴിഞ്ഞ ദിവസം രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്യ്തു. കേരളത്തിൽ ഇപ്പോൾ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ നടക്കുന്ന ഈ അക്രമത്തെ തുടച്ചുമാറ്റണമെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.