ഇതൊരു അകറ്റി നിര്‍ത്തല്‍ അല്ല ; അവള്‍ക്കിപ്പോള്‍ തന്നെ ഇതേ കുറിച്ച് ചെറിയ തിരിച്ചറിവുകള്‍ ഉണ്ട് !

നിരവധി ആരാധകരുള്ള മലയാളത്തിലെ സൂപ്പർ താരമാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും ഗായകനായും സംവിധായകനായും എല്ലാം മലയാളി മനസ്സിൽ ഇടം നേടിയിരിക്കുകയാണ് താരം. പൃത്വിയെ പോലെതന്നെ ഭാര്യ സുപ്രിയ…

നിരവധി ആരാധകരുള്ള മലയാളത്തിലെ സൂപ്പർ താരമാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും ഗായകനായും സംവിധായകനായും എല്ലാം മലയാളി മനസ്സിൽ ഇടം നേടിയിരിക്കുകയാണ് താരം. പൃത്വിയെ പോലെതന്നെ ഭാര്യ സുപ്രിയ മേനോനും മകൾ അലിയ്ക്കും ആരാധകർ ഏറെയാണ്. മകളുടെ ചിത്രങ്ങളൊന്നും അധികമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറില്ലെങ്കിലും alli മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ്. ഇന്നിപ്പോൾ എന്തുകൊണ്ടാണ് മകളെ മീഡിയയ്ക്ക് മുന്നിൽ നിന്നും മറ്റും മാറ്റി നിർത്തുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പൃത്വി.

ഒരു അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “ഇതൊരു അകറ്റി നിര്‍ത്തല്‍ അല്ല. അവളെ തിരിച്ചറിയുന്ന പബ്ലിക് പ്രൊഫൈല്‍ തല്‍കാലം വേണ്ടെന്ന് വെച്ചതാണ്. അത് ഉള്‍കൊള്ളാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. എവിടെ പുറത്തിറങ്ങിയാലും അവളുടെ സ്വതന്ത്ര്യം നഷ്ടപ്പെടുന്നവിധം തല്‍കാലം തിരിച്ചറിയപ്പെടേണ്ടതില്ല എന്നാണ് എന്റെയും സുപ്രിയയുടെയും തീരുമാനം. അവള്‍ കുറച്ചൂടേ വലുതാവട്ടേ. കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു പബ്ലിക് ഫെയിം ആകുന്നതില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തിയാല്‍ കൊള്ളാമെന്നുണ്ട്. കുറച്ച് കഴിഞ്ഞ് ഇത് മാറിയേക്കും. അവള്‍ക്കിപ്പോള്‍ തന്നെ ഇതേ കുറിച്ച് ചെറിയ തിരിച്ചറിവുകള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ എന്നോടൊപ്പം നിന്ന് ഫോട്ടോകള്‍ എടുക്കാന്‍ മറ്റുള്ളവര്‍ വരുമ്പോള്‍ അച്ഛന്റെ ഫോട്ടോ എടുക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു എന്ന് അവള്‍ക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. അതില്‍ നിന്നും മകളെ മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് ഞങ്ങളെന്ന് പറയുകയാണ് പൃഥ്വിരാജ്. കുറച്ച് കൂടി പ്രായമാവുമ്പോള്‍ അവള്‍ക്കിതെല്ലാം ഉള്‍കൊള്ളാന്‍ കഴിയും. എന്റെ ലോകമിതാണ്, അച്ഛന്റെയും അമ്മയുടെയും ജോലി ഇതാണ്, ഞങ്ങളുടെ ജീവിതരീതികള്‍ ഇതാണെന്നൊക്കെ മനസിലായി തുടങ്ങുന്നത് വരെ അവള്‍ ഇങ്ങനെ പോട്ടെ.” എന്നായിരുന്നു പൃത്വിയുടെ വാക്കുകൾ.