‘ഗോ ഗ്രീന്‍’! സ്‌റ്റൈലിഷ് ലുക്കില്‍ പ്രിയ പ്രകാശ് വാര്യര്‍!!

ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. മലയാളികളുടെ മാത്രമല്ല മറ്റുള്ളവരുടേയും മനസ്സില്‍ കണ്ണിറുക്കി കയറിക്കൂടിയ പ്രിയ താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ…

ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. മലയാളികളുടെ മാത്രമല്ല മറ്റുള്ളവരുടേയും മനസ്സില്‍ കണ്ണിറുക്കി കയറിക്കൂടിയ പ്രിയ താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഗോ ഗ്രീന്‍ എന്ന് കുറിച്ചാണ് പ്രിയ താരം പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മെറിന്‍ ജോര്‍ജാണ് താരത്തിന്റെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. അമ്മുവാണ് പ്രിയയെ സ്റ്റൈലായി ഒരുക്കിയത്. സാള്‍ട്ട് സ്റ്റുഡിയോയില്‍ നിന്നാണ് പ്രിയ ധരിച്ചിരിക്കുന്ന വസ്ത്രം. ആഷ്‌നയാണ പ്രിയയ്ക്ക് ഈ ഫോട്ടോ ഷൂട്ടിന് വേണ്ടി ഹെയര്‍ സ്‌റ്റൈലിംഗ് ചെയ്ത് നല്‍കിയിരിക്കുന്നത്.. ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയ പ്രിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സിനിമയെ പോലെ തന്നെ മോഡലിംഗും യാത്രകളും ഏറെ ഇഷ്ടപ്പെടുന്നു.

തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ആണ് പ്രിയയ്ക്ക് ഉള്ളത്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരത്തിന് അവിടേയും ആരാധകര്‍ നിരവധിയാണ്.

അതേസമയം, വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കൊള്ള എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ വീണ്ടും ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ആയിരുന്നു പ്രിയ പ്രകാശ് വാര്യര്‍.