ഇവളൊരു അഹങ്കാരിയാണ്, റെബേക്ക സന്തോഷിനെതിരെ വിമര്‍ശനം

കഴിഞ്ഞ ദിവസമായിരുന്നു റബേക്ക സന്തോഷിന്റേയും സംവിധായകന്‍ ശ്രീജിത്ത് വിജയന്റേയും വിവാഹം നടന്നത്. എറണാകുളത്തെ ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സീരിയലില്‍ നിന്ന് അടുത്ത സുഹൃത്തുക്കളും റബേക്കയുടെ വിവാഹത്തിന് പങ്കെടുക്കാന്‍…

കഴിഞ്ഞ ദിവസമായിരുന്നു റബേക്ക സന്തോഷിന്റേയും സംവിധായകന്‍ ശ്രീജിത്ത് വിജയന്റേയും വിവാഹം നടന്നത്. എറണാകുളത്തെ ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സീരിയലില്‍ നിന്ന് അടുത്ത സുഹൃത്തുക്കളും റബേക്കയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇപ്പോഴിതാ, റബേക്കയ്‌ക്കെതിരെ ഒരുപാട് വിമര്‍ശനങ്ങളാണ് ഫേസ്ബുക്കില്‍ നിറയുന്നത്.


ആഘോഷങ്ങള്‍ക്കിടെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് റബേക്ക കൊടുത്ത പണിയാണ് സോഷ്യല്‍മീഡിയയില്‍ റെബേക്കയ്‌ക്കെതിരെയ വിമര്‍ശനങ്ങളുണ്ടാകാന്‍ കാരണമായത്. തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന നടി ഹരിതയെ റബേക്കാ പൂളിലേക്ക് തള്ളിവിടുകയായിരുന്നു. ഇതിനിടെ നടി പ്രതീക്ഷയും ഹരിതയെ പൂളില്‍ നിന്നും കയറ്റാനായി കൈ കൊടുത്തു. എന്നാല്‍ ഹരിത പ്രതീക്ഷയെയും പൂളിലേക്ക് വലിച്ച് ഇടുകയായിരുന്നു. പിന്നീട് രണ്ടുപേരും പൂളില്‍ നിന്ന് കേറാന്‍ ശരിക്കും കഷ്ട്ടപെട്ടു എന്ന് തന്നെ പറയാം. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
വിവാഹത്തിന് പങ്കെടുക്കാന്‍ ഒരുങ്ങി വന്ന തന്റെ സുഹൃത്തുക്കളെ ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് പൂളിലേക്ക് തള്ളിയിട്ടത് ഒട്ടും ശരിയായില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റബേക്ക ചെയ്തത് തെമ്മാടിത്തരം ആണെന്നും കമന്റ് വരുന്നു. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് മറ്റൊരു വിമര്‍ശനം. അവരെ വെള്ളത്തിലിട്ട് അതുപോലെ റബേക്കയെയും വെള്ളത്തില്‍ എടുത്തിടണും ഇവള്‍ ഒരു അഹങ്കാരിയാണെന്നുമൊക്കെയാണ് വീഡിയോയുടെ കമന്റുകള്‍.