ഞാൻ എഴുതിയ ചിത്രത്തിന്റെ കഥ ആദ്യം പറയുന്നത് മമ്മൂട്ടിയോടെ ആയിരുന്നു ചിത്രം നടന്നില്ല! പിന്നീട്  ഇനിയും കഥ പറയില്ലന്നു തീരുമാനിച്ചു, രഞ്ജി പണിക്കർ 

തിരക്കഥ കൃത്തും നടനുമായ വ്യക്തിയാണ് രഞ്ജിപണിക്കർ, ഇപ്പോൾ താരം മമ്മൂട്ടിയോടുള്ള പിണക്കത്തെ കുറിച്ച് തുറന്നു പറയുകയാണ്,  ഞാൻ ദി കിംഗ് എന്ന സിനിമ ചെയ്യുന്നതിന് മുൻപാണ് അദ്ദേഹത്തോട് പിണങ്ങിയത്, പത്ര പ്രവർത്തനം മുതൽ എനിക്ക്…

തിരക്കഥ കൃത്തും നടനുമായ വ്യക്തിയാണ് രഞ്ജിപണിക്കർ, ഇപ്പോൾ താരം മമ്മൂട്ടിയോടുള്ള പിണക്കത്തെ കുറിച്ച് തുറന്നു പറയുകയാണ്,  ഞാൻ ദി കിംഗ് എന്ന സിനിമ ചെയ്യുന്നതിന് മുൻപാണ് അദ്ദേഹത്തോട് പിണങ്ങിയത്, പത്ര പ്രവർത്തനം മുതൽ എനിക്ക് അദ്ദേഹവുമായി നല്ല ബന്ധമാണ്, മിക്കപ്പോളും  അദ്ദേഹത്തിന്റെ വീട്ടിലെ സത്കാരത്തിന് എന്നെ ക്ഷണിക്കുകയും , ഞാൻ പോകാറുമുണ്ട്, ഇടക്ക് ഞങ്ങൾ സിനിമയെ കുറിച്ചെല്ലാം സംസാരിക്കാറുണ്ട്,  പശുപതി എന്ന ചിത്രം ചെയ്യാൻ പോയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിച്ചിട്ടാണ്

അതുപോലെ ഏകലവ്യന്റെ കഥ പറയുന്നതും അദ്ദേഹത്തോടായിരുന്നു ആദ്യം, എന്നാൽ സിനിമ നടക്കാതെ പോയി, അതോടു ഇനിയും മമ്മൂക്കയോട് സിനിമ പറയില്ല എന്ന് ഞാൻ തീരുമാനിച്ചു, അങ്ങനൊരു ചെറിയ പിണക്കം  ഉണ്ടായി, എന്നാൽ ഒരിക്കൽ അക്ബർ എന്നെ കാണാൻ വന്നു, എന്നിട്ട് പറഞ്ഞു മമ്മൂക്ക പറഞ്ഞുവിട്ടതാണ് ഒരു കഥ എഴുതണമെന്ന്, ഞാൻ പറ്റില്ലെന്ന് പറഞ്ഞു, എന്നാൽ അക്ബറിനെ ആ പടം ചെയ്‌യതേ പറ്റൂ

പിന്നീട് മമ്മൂക്ക എന്നെ ഫോണിൽ വിളിച്ചും ഈ കാര്യം പറഞ്ഞു, ഞാൻ പറഞ്ഞു പറ്റില്ലന്ന്, പിന്നീട അക്ബർ എന്റെ അമ്മയെ കാണാൻ പോയി, അങ്ങനെ അമ്മ പറഞ്ഞതിന്റെ പേരിൽ സമ്മതിച്ചു, പക്ഷെ ഞാൻ കണ്ട ഗൗരവം അദ്ദേഹം കണ്ടില്ല, ആർക്കും അദ്ദേഹത്തോട് പിണങ്ങാൻ കഴിയും എന്നാൽ അദ്ദേഹത്തിന് അങ്ങനെയല്ല, അതിനു ശേഷമാണ് ഞങ്ങൾ ദി കിംഗ് എന്ന ചിത്രം ചെയ്യ്തത് രഞ്ജിപണിക്കർ പറയുന്നു.