നേര്‍ക്കുനേരെ മസിലു പിടുത്തവുമായി മലയാളത്തിന്റെ പ്രിയതാരങ്ങൾ റിമിയും പാർവതിയും

മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി . മലയാളത്തിൽ മാത്രവല്ല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഇഷ്ട്ട നായിക . ഏതൊരു കാര്യത്തിനും തന്റേതായ നിലപാടുള്ള താരം മുഖം നോക്കാതെ തന്നെ തന്റെ നിലപാടുകൾ…

മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി . മലയാളത്തിൽ മാത്രവല്ല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഇഷ്ട്ട നായിക . ഏതൊരു കാര്യത്തിനും തന്റേതായ നിലപാടുള്ള താരം മുഖം നോക്കാതെ തന്നെ തന്റെ നിലപാടുകൾ മറ്റുള്ളവർക്ക് മുന്നിൽ വ്യക്തമാക്കാറുമുണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ ആണെങ്കിലും താരത്തിന് ശത്രുക്കളും നിരവധിയാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെയാണ് പാർവതി തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ തുറന്നു പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്.

അതുപോലെതന്നെ മലയാളത്തിന്റെ പ്രിയ നായികയാണ് റിമ കല്ലിങ്കൽ, ശക്തമായ നിരവധി  കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ  ഹൃദയം കീഴടക്കിയ നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്.

റിമയും പാർവതിയും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കളാണ്, ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്, രസകരമായ ചിത്രങ്ങളുമായി എത്തുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ റിമിയും പാർവതിയും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മത്സരിച്ചുള്ള വര്‍ക്ക്ഔട്ടുമായി റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. ചുമരില്‍ ചാരി, കാലുകള്‍ നിലത്തുറപ്പിച്ച് കസേരയില്‍ എന്ന പോലെ ഇരുന്നു ഡംബ്ബെല്‍സ് ഉയര്‍ത്തുന്ന വീഡിയോ പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ പോസ്റ്റ് ചെയ്തുഇരുവരും ഒരേ ട്രെയ്നറുടെ അടുത്താണ് വ്യായാമ മുറകള്‍ പരിശീലിക്കുന്നത്.