മറ്റുള്ളവര്‍ എന്തു കരുതും എന്നു നോക്കി തുണി ഉടുക്കാനൊക്കെ പറ്റുമോ: തുറന്നടിച്ച് റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ശക്തമായ നിലപാടുകളുടെ മുഖങ്ങളാകും മനസ്സിലേയ്ക്ക് വരിക. അഭിമുഖങ്ങളിലെല്ലാം അളന്നു കുറിച്ച്, വളരെ വ്യക്തമായി, ശക്തമായി സംസാരിക്കുന്ന താരം. പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളില്‍. അതുകൊണ്ടു തന്നെ മിക്ക…

റിമ കല്ലിങ്കല്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ശക്തമായ നിലപാടുകളുടെ മുഖങ്ങളാകും മനസ്സിലേയ്ക്ക് വരിക. അഭിമുഖങ്ങളിലെല്ലാം അളന്നു കുറിച്ച്, വളരെ വ്യക്തമായി, ശക്തമായി സംസാരിക്കുന്ന താരം. പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളില്‍. അതുകൊണ്ടു തന്നെ മിക്ക ചിത്രങ്ങളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു റിമ അവതരിപ്പിച്ചതും.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് റിമാ കല്ലിങ്കല്‍. പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു ആണ് റിമയുടെ ജീവിത പങ്കാളി. വിവാഹത്തിന് ശേഷം വളരെ സെലക്ടീവായിട്ടാണ് റിമ സിനിമ ചെയ്യുന്നത്. ഒട്ടുമിക്ക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതിലും ഒട്ടും മടില്ലാത്ത താരം കൂടിയാണ് റിമാ കല്ലിങ്കല്‍.

മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ലെന്ന് തുറന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് റിമാ കല്ലിങ്കല്‍. ഞാന്‍ എന്തു ധരിക്കണം എന്നത് എന്റെ തീരുമാനം ആണ്. ഇതൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലൊന്നും ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശം ഇല്ലെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

കാലാവസ്ഥയെ ആശ്രയിച്ചിരിക്കും എന്റെ വസ്ത്ര ധാരണം. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോള്‍ ചൂടു നല്‍കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെയിരിക്കും.

ഒരു ഉദാഹരണത്തിന്, ഇപ്പോള്‍ എനിക്കു ചൂട് എടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്‌കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. അതുകൊണ്ടു തന്നെ റിമ ഇങ്ങനെ പറഞ്ഞുവെക്കുന്നു. സൈബര്‍ ഗുണ്ട കളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യില്‍ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കില്‍ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്ന ഒരുപാട് ആണുങ്ങള്‍ വേറെയുണ്ട്.

പല വിഷയങ്ങളിലും റിമ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ നടത്താറുണ്ട്. അതിലേറെയും സ്ത്രീ വിഷയങ്ങളായിരുന്നു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും റിമയെ കിട്ടില്ല.