ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത വാക്കുകൾ ആയിരുന്നു അത്

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ…

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പരുപാടിയിൽ വിധികർത്താവായി എത്തുകയാണ് റിമി ടോമി ഇപ്പോൾ. ഇപ്പോഴിതാ റിമി തന്റെ അച്ഛനെ കുറിച്ച് പരുപാടിയിൽ വെച്ച് പറഞ്ഞ കാര്യങ്ങളും പിതാവിന്റെ ഓർമകളിൽ റിമി കരയുന്നതും ആണ് വിഡിയോയിൽ കാണുന്നത്. ഇപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മാത്രം കണ്ട റിമിയെ പെട്ടന്ന് ഇത് പോലെ വിഷമത്തിൽ കണ്ടപ്പോൾ താരത്തിനെ ആരാധകർക്കും വിഷമം ഏറെ ആയി. അച്ഛന്റെ ഓർമ്മകൾ പറഞ്ഞു കൊണ്ടാണ് റിമി പരുപാടിയിൽ കരഞ്ഞത്. 2014 ൽ ആണ് പപ്പാ ഞങ്ങളെ വിട്ട് പോകുന്നത്. അത് വരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് പപ്പാ ആണ്. എനിക്ക് പൊതുവെ അടക്കവും ഒതുക്കാരും ഒന്നുമില്ല എന്നാണ് എല്ലാവരും പറയുന്നത്.

എന്നാൽ ചെറിയ രീതിയിൽ എങ്കിലും അടക്കവും ഒതുക്കവും ഉണ്ടായിരുന്നതിന്റെ കാരണം എന്റെ പപ്പാ ആയിരുന്നു. ഒരു ദിവസം കുർബാന കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് മമ്മിയുടെ ഫോൺ കോൾ വരുന്നത്. പപ്പാ ഹോസ്‌പിറ്റലിൽ ആണെന്നു. എന്ത് പറ്റിയെന്ന് ഞാൻ ആലോചിച്ചു. അത് വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന ആൾ ആയിരുന്നു. മമ്മി പിന്നെയും വിളിച്ചു എന്നെ. എന്നിട്ട് പറഞ്ഞു പപ്പാ, ഹീ ഈസ് നോ മോർ എന്നോ മറ്റോ ആണ് പറഞ്ഞത്. മുഴുവൻ കേൾക്കും മുൻപ് ഞാൻ ബോധം കേട്ട്. കാരണം ഒരിക്കലും അങ്ങനെ ഒരു വാക്ക് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ട്ടം ആണ് അന്ന് ഉണ്ടായത് എന്നും റിമി പറയുന്നു.