“നാന്‍ ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍”!! റിമിയുടെ ഓട്ടോ സവാരിക്ക് കമന്റുകളുമായി ആരാധകര്‍

ഗായികയായും അവതാരകയായും നടിയായും എല്ലാം മലയാളികള്‍ക്ക് മുന്നില്‍ എത്തുന്ന താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഓട്ടോ സവാരി നടത്തിയതിന്റെ ഫോട്ടോയാണ് താരം…

ഗായികയായും അവതാരകയായും നടിയായും എല്ലാം മലയാളികള്‍ക്ക് മുന്നില്‍ എത്തുന്ന താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഓട്ടോ സവാരി നടത്തിയതിന്റെ ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നാന്‍ ഓട്ടോക്കാരന്‍.. ഓട്ടോക്കാരന്‍ എന്ന് ക്യാപ്ഷനും താരം നല്‍കിയിരിക്കുന്നു.

ജിം വേഷത്തിലാണ് റിമി ചിത്രം പങ്കുവെച്ചിരിക്കുന്നത്.. ഇതോടെ കമന്റുകളുമായി ആരാധകരും എത്തി.. ഇത് സിനിമാ ഷൂട്ട് ആണോ.. എന്നാണ് ചിലര്‍ റിമി പങ്കുവെച്ച് ചിത്രത്തിന് അടിയിലായി വന്ന് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ അതിന് ഒരു ചിരി മാത്രമായിരുന്നു റിമിയുടെ മറുപടി.. ജിമ്മിലേക്ക് ആണോ എന്ന ചോദ്യത്തിന് അതെയെന്ന് മറുപടിയും താരം നല്‍കിയിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് വരുന്നത്.. ഓട്ടോയിലെ കുട്ടപ്പായി.. സുന്ദരി..സുന്ദരി ഒന്നൊരുങ്ങി വാ..നാളെയോ എപ്പോഴോ ആണ് താലി മംഗളം..തീറ്റയും ഇല്ല കുടിയും ഇല്ല ഇപ്പോള്‍ കാറും വേണ്ട യാത്ര ഓട്ടോയില്‍.

നിങ്ങള്‍ ഒരു സംഭവം തന്നെ.. എഴെക്കെല്ലാം സ്വന്തക്കാരന്‍ ഡാ..എന്നിങ്ങനെ നീളുന്നു ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍. ഒരു ഹായ് ചോദിച്ചവര്‍ക്കെല്ലാം സന്തോഷത്തോടെ മറുപടി നല്‍കിയിട്ടുണ്ട് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പ്രിയതാരം. കൂടുതല്‍ തന്റെ വര്‍ക്കൗട്ട് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് റിമി ടോമി ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

തന്റെ ജീവിതത്തിലെ മറ്റ് സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും റിമിക്ക് ഉണ്ട്. അതില്‍ കുക്കിംഗ് വീഡിയോകളും മറ്റ് പാട്ട് വീഡിയോകളുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.