‘റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചത്’!!! മറുപടിയുമായി റിമി ടോമി

ഗായികയായും അവതാരികയായും നടിയായും തിളങ്ങിയ താരമാണ് റിമി ടോമി. ഏത് മേഖലയിലും തന്റേതായ ശൈലികൊണ്ട് ആരാധക മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട് റിമി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും തളരാതെ ചിരിച്ച മുഖമായി തന്നെ റിമി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.…

ഗായികയായും അവതാരികയായും നടിയായും തിളങ്ങിയ താരമാണ് റിമി ടോമി. ഏത് മേഖലയിലും തന്റേതായ ശൈലികൊണ്ട് ആരാധക മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട് റിമി.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും തളരാതെ ചിരിച്ച മുഖമായി തന്നെ റിമി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സേഷ്യല്‍ മീഡിയയിലും സജീവമാണ് റിമി. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ റിമി പപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവച്ചിരിക്കുന്നത്.

2014-ലായിരുന്നു റിമി ടോമിയുടെ പപ്പ ടോമി ജോസഫ് അന്തരിച്ചത്. പപ്പയെക്കുറിച്ച് പറഞ്ഞ് ടിവിയില്‍ വന്നിരുന്ന് കരയാന്‍ താത്പര്യമില്ലെന്ന് പറഞ്ഞാണ് റിമി വീഡിയോ പങ്കുവയ്ക്കുന്നത്.

ഒരിക്കല്‍ തനിക്ക് ഫേസ്ബുക്കിലോ മറ്റോ വന്ന ഒരു കമന്റിനെ കുറിച്ചാണ് റിമി പറയുന്നത്. റിമിയുടെ പപ്പ മരിക്കാനുള്ള കാരണം പറഞ്ഞാല്‍ റിമി എതിര്‍ക്കുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം. അപ്പോള്‍ അത് എന്താണെന്ന് മനസ്സില്‍ ചിന്തിച്ചു, ‘റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചത്’ എന്നായിരുന്നു ആ കമന്റ്.

അങ്ങനെ പോലും ക്രൂരമായി ചിന്തിക്കുന്ന ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇവര്‍ മാത്രമല്ല, ഇതുപോലെ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ? റിമി ചോദിക്കുന്നു.

പപ്പയ്ക്ക് അസുഖമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതെന്നും റിമി പറയുന്നു.

ചിലപ്പോള്‍, നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ പപ്പയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന കുറ്റബോധം തോന്നാറുണ്ട്. എന്നാലും ദൈവനിശ്ചയം മാറ്റാന്‍ നമുക്കാവില്ലല്ലോ എന്നും റിമി പറയുന്നു.