‘കുരുതി റിലീസായപ്പോള്‍ അത് കാണാനും സന്തോഷം പങ്കിടാനും അമ്മയുണ്ടായിരുന്നില്ല’ ; വിഷ്ണു വന്നതോടെ അത് മാറിക്കിട്ടി !

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സാഗർ സൂര്യ. തട്ടേമ് മുട്ടീമിൽ ആദി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. സാഗർ എന്ന യഥാർത്ഥ…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സാഗർ സൂര്യ. തട്ടേമ് മുട്ടീമിൽ ആദി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. സാഗർ എന്ന യഥാർത്ഥ പേരിനേക്കാൾ ആദി എന്ന പേരിലാണ് ആരാധകർക്കിടയിൽ താരം കൂടുതലായി അറിയപ്പെടുന്നത്. മിനിസ്ക്രീൻ രംഗത്തെ അഭിനയ മികവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ബിഗ് സ്‌ക്രീനിലേയ്ക്കും കാലെടുത്ത് വെച്ചിരുന്നു. പൃഥ്വിരാജ് റോഷൻ മാത്യൂസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുരുതി എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്നത്. ആദി എന്ന കഥാപാത്രത്തിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് കുരുതിയിൽ സാഗർ പ്രത്യക്ഷപ്പെട്ടത്. ഇതോടെ താരം സിനിമാജീവിതത്തിൽ തന്റേതായ ഒരു വഴി കണ്ടെത്തിയിരിയ്ക്കുകയാണ്.  ഇന്നിപ്പോൾ സാഗറിന്റെ ചില വാക്കുകൾ ആണ് ശ്രദ്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. “ഓഡിഷന്റെ വീഡിയോ പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹം ഓക്കെ പറഞ്ഞതിന് ശേഷമാണ് തന്നെ തിരഞ്ഞെടുത്തത്. പിന്നീട് സിനിമ റിലീസായിക്കഴിഞ്ഞ് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് തന്റെ അഭിനയത്തെക്കുറിച്ച് നല്ലത് പറഞ്ഞു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ആകാശത്തിന് താഴെയും മുകളിലുമുള്ള എന്തിനെക്കുറിച്ചും അറിവുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വിരാജിനോട് ഒരു ചെറിയ കള്ളം പോലും പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും പരിചയം തട്ടീം മുട്ടീം പരമ്പരയിലെ അലസനും മടിയനും മണ്ടനുമായ ആദിയേട്ടനെയാണ്. എടീ മീനാക്ഷി എന്ന് ഭാര്യയെ വിളിക്കാന്‍ പോലും ആദിക്ക് പേടിയാണ്.അതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലും താന്‍ അങ്ങനെയാണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാല്‍ കുരുതിയിലെ വിഷ്ണു വന്നതോടെ ആ ഇമേജ് മാറി. ഒരിക്കലും നികത്താനാകാത്തതല്ലേ അമ്മയുടെ നഷ്ടം. അമ്മ അടിപൊളിയായിരുന്നു. തന്നെ എന്നും മോട്ടിവേറ്റ് ചെയ്തത് അമ്മയായിരുന്നു. താന്‍ അഭിനയിക്കുന്നതില്‍ ഏറ്റവും സന്തോഷവും അമ്മയ്ക്കായിരുന്നു. തട്ടീം മുട്ടീം പരമ്പരയുടെ എല്ലാ എപ്പിസോഡും അമ്മ മുടങ്ങാതെ കാണുമായിരുന്നു. എന്നാല്‍ കുരുതി റിലീസായപ്പോള്‍ അത് കാണാനും സന്തോഷം പങ്കിടാനും അമ്മയുണ്ടായിരുന്നില്ല. മക്കള്‍ വിജയ പടവുകള്‍ കയറുന്നത് അമ്മമാരെ സന്തോഷിപ്പിക്കാന്‍ കൂടിയാണല്ലോ.” എന്നായിരുന്നു സാഗർ സൂര്യയുടെ വാക്കുകൾ.