സാന്ദ്രാ തോമസിന്റെ പുതിയ ചിത്രത്തില്‍ ഷെയ്‌നും ഷൈന്‍ ടോമും നായകന്മാര്‍!!

ഷെയ്ന്‍ നിഗമിനെയും ഷൈന്‍ ടോം ചാക്കോയെയും പ്രധാന കഥാപാത്രങ്ങളാക്കി സാന്ദ്രാ തോമസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ചിത്രം ആന്റോ ജോസ് പെരേരാ-എബി ട്രീസാപോള്‍ എന്നിവരാണ് സംവിധാനം ചെയ്യുന്നത്. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിന്…

ഷെയ്ന്‍ നിഗമിനെയും ഷൈന്‍ ടോം ചാക്കോയെയും പ്രധാന കഥാപാത്രങ്ങളാക്കി സാന്ദ്രാ തോമസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ചിത്രം ആന്റോ ജോസ് പെരേരാ-എബി ട്രീസാപോള്‍ എന്നിവരാണ് സംവിധാനം ചെയ്യുന്നത്. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിന് ശേഷം സാന്ദ്രാ തോമസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ ചിത്രീകരിക്കാത്ത ഒരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സായിരിക്കും സിനിമ. ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട കര്‍ഷക കുടുംബങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ അരങ്ങേറുന്ന മൂന്നു പ്രണയങ്ങളാണ് ഈ ചിത്രത്തിന്റെ കഥ.

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് ചിത്രത്തിലെ നായിക. ബാബുരാജ് ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, രമ്യാ സുവി, മാലാ പാര്‍വ്വതി എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.ഒക്ടോബര്‍ ഒമ്പതിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ കട്ടപ്പനയിലും പരിസരങ്ങളിലുമാണ്.

തിരക്കഥ – രാജേഷ് പിന്നാടന്‍, സംഗീതം – കൈലാസ്, ഛായാഗ്രഹണം – ലൂക്ക് ജോസ്, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, കലാസംവിധാനം -അരുണ്‍ ജോസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യും – ഡിസൈന്‍ – അരുണ്‍ മനോഹര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – ദിപില്‍ ദേവ്, ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി, പ്രൊഡക്ഷന്‍ ഹെഡ് – അനിതാ രാജ് കപില്‍, ഡിസൈന്‍ – എസ് ത്തറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍.സി.ജെ, പിആര്‍ഒ- വാഴൂര്‍ ജോസ്.