സിനിമക്ക് ആവിശ്യം ആയത് കൊണ്ടാണ് ഞാൻ ആ രംഗം ചെയ്തത്, ആ കാരണം കൊണ്ടായിരിക്കും വിജിലേഷിന്റെ കല്യാണത്തിന് തന്നെ വിളിക്കാഞ്ഞത് എന്ന് സാനിയ

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ്…

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സാനിയ.

സാനിയ ഇയ്യപ്പനും വിഷ്ണു ഉണ്ണികൃഷ്ണനും അഭിനയിച്ച കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്, ചിത്രത്തിൽ വിജിലേഷുമായി താരം ഒരു ലിപ് കിസ് സീൻ ചെയ്യുന്നുണ്ട്, ഇപ്പോൾ ആ സീനിനെ കുറിച്ച് പറയുകയാണ് താരം. ഒരു സിനിമയുടെ കഥയ്ക്ക് അത്യാവശ്യമായി വന്നാൽ ചുംബന രംഗം ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് സാനിയയുടെ നിലപാട്. ഈ ചിത്രത്തിൻറെ സംവിധായകനോട്, തിരക്കഥാകൃത്ത്നോട് ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ കഥയ്ക്ക് ഇത്തരമൊരു രംഗം ആവശ്യമായതിനാൽ ആണ് ഞാൻ അത് ചെയ്തത്. ഞാൻ സിനിമ തെരഞ്ഞെടുക്കുന്നതിൽ എൻറെ വീട്ടുകാർക്കും പങ്കുണ്ട്. വീട്ടുകാരോട് ഞാൻ ഈ വിവരം നേരത്തെ പറഞ്ഞിരുന്നു.

അവരുടെ അഭിപ്രായവും എനിക്ക് അറിയണമായിരുന്നു.എന്നാൽ വിജിലേഷേട്ടണ് ഭയങ്കര ചമ്മൽ ആയിരുന്നു, ആ സമയത്ത് പുള്ളിയുടെ കല്യാണമുറപ്പിച്ചതു കൊണ്ട് കുട്ടിയോട് ചെയ്യാൻ പോകുന്ന ചുംബന രംഗത്തെക്കുറിച്ച് പറഞ്ഞോ എന്ന് ഞാൻ ചോദിച്ചിരുന്നു.  അതൊക്കെ പറഞ്ഞു എന്നാണ് എന്നോട് ചേട്ടൻ പറഞ്ഞത്, ട്രെയിലറിൽ ചുംബന രംഗം ആഡ് ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ മൂപ്പര് ഞെട്ടി. പിന്നീട് പുള്ളിയുടെ കല്യാണം കഴിഞ്ഞു, എന്നാൽ എന്നെ കല്യാണത്തിന് വിളിച്ചില്ല. ഇതിന്റെ പേരിൽ അവിടെ നിന്നും ഇടി കിട്ടി കാണുമോ എന്നെനിക്കറിയില്ല എന്നാണ് സാനിയ പറയുന്നത്

അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരമാണ് സാനിയ. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്ന നിരവധി ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. ബാലതാരമായിട്ടാണ് നടി ആദ്യം മലയാളത്തിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചിരുന്നത്. തുടര്‍ന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും സാനിയ അയ്യപ്പന്‍ അഭിനയിച്ചിരുന്നു. ലൂസിഫറിന് പുറമെ പ്രേതം 2, പതിനെട്ടാം പടി എന്ന സിനിമകളിലുടെയും സാനിയ അയ്യപ്പന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. മുന്‍പ് തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന ഒരു വീഡിയോയും സാനിയ അയ്യപ്പന്‍ പങ്കുവെച്ചിരുന്നു. ഇതും നടിയുടെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.