ഇത്ര വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല!! സങ്കടം പങ്കുവച്ച്-സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് വൈറല്‍ ആയി താരമായയാളാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. പിന്നീട് സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ സന്തോഷ് വര്‍ക്കിയായിരുന്നു. നടി നിത്യാ മേനോനോട് പ്രണയം പറഞ്ഞ് വിവാദത്തിലുമായി. നിത്യ മേനോനെ…

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് റിവ്യൂ പറഞ്ഞ് വൈറല്‍ ആയി താരമായയാളാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. പിന്നീട് സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ സന്തോഷ് വര്‍ക്കിയായിരുന്നു. നടി നിത്യാ മേനോനോട് പ്രണയം പറഞ്ഞ് വിവാദത്തിലുമായി.

നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന് മാധ്യമങ്ങളിലെല്ലാം തുറന്ന് പറഞ്ഞിരുന്നു. ഒടുവില്‍ നിത്യാ മേനോന്‍ തന്നെ രംഗത്തെത്തിയാണ് വിവാദം അവസാനിച്ചത്. താരം സന്തോഷിനെ തള്ളിപ്പറഞ്ഞതോടെ ആറാട്ട് അണ്ണന് മറ്റ് വഴികളില്ലാതെ ആ വിഷയം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് നടി നിഖില വിമലിനെ ഇഷ്ടമാണെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. തുടരെ തുടരെ പല വിവാദങ്ങളിലും നിറഞ്ഞു.

പല നടിമാരോടുള്ള ക്രഷും സന്തോഷ് വര്‍ക്കി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്നോട് ആരും ഇഷ്ടം പറയാത്തതില്‍ പരിഭവം പങ്കുവച്ചിരിക്കുകയാണ് സന്തോഷ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് വര്‍ക്കി മനസ്സുതുറന്നത്.

ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് വന്നിട്ട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല , എനിക്ക് അതാണ് മനസിലാവാത്തത്. അങ്ങനെ ആരെങ്കിലും ഒരാള്‍ പറയട്ടെ എന്ന് ആഗ്രഹിക്കുന്നു, എനിക്ക് ഇഷ്ടം ആണെങ്കില്‍ അങ്ങോട്ടും പറയാം, കല്യാണവും കഴിക്കാം. പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

അതിനിടെ അവതാരികയോടും സന്തോഷ് ചോദിക്കുന്നുണ്ട്, കുട്ടിക്ക് എന്നെ ഏത് രീതിയില്‍ കാണാനാണ് താല്പര്യം എന്ന്. കുട്ടിക്ക് എന്ത് തോന്നുന്നു എന്നോട്, കുട്ടിക്ക് എന്നെ ഏത് രീതിയില്‍ കാണാനാണ് താല്പര്യം, ഇതുവരെ സംസാരിച്ചതല്ലേ, സഹോദരനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ, തുറന്നു പറയൂ -എന്നാണ് അവതാരികയോട് ചോദിക്കുന്നത്.

അല്ല എനിക്ക് സഹോദരനായും സുഹൃത്തായും കാണാന്‍ എനിക്ക് ചേട്ടനെ പരിചയമില്ലല്ലോ… ഞാന്‍ ചേട്ടന്റെ കുറച്ചു റിവ്യൂസ് മാത്രമേ കണ്ടിട്ടൊള്ളൂ…’ എന്നാണ് രക്ഷപ്പെടാന്‍ അവതാരിക മറുപടി നല്‍കിയത്.

അതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് സിനിമ മുഴുവന്‍ കാണാതെ ചിത്രത്തിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിന് അണിയറപ്രവര്‍ത്തകര്‍ സന്തോഷിനെ കൈയ്യേറ്റം ചെയ്തിരുന്നു. സിനിമ പത്ത് മിനിറ്റ് മാത്രം കണ്ടിട്ട് നെഗറ്റീവ് റിവ്യൂ കൊടുത്തെന്ന് പറഞ്ഞാണ് തിയ്യേറ്ററില്‍ കൈയ്യേറ്റ ശ്രമം നടന്നത്. ഇതിന്റെ ദൃശ്യങ്ങളെല്ലാം വൈറലായിരുന്നു