വേദികയുമായി എനിക്ക് ചില സാമ്യങ്ങളുണ്ട്, തുറന്ന് പറഞ്ഞ് ശരണ്യ ആനന്ദ്

കുടുംബവിളക്ക് എന്ന സീരിയലില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. മറ്റൊരാള്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രം തികച്ചും അപ്രതീക്ഷിതമായാണ് ശരണ്യയെ തേടി വേദികയുടെ വേഷം എത്തിയത്. ഇപ്പോഴിതാ വേദികയെ കുറിച്ച് ശരണ്യ…

കുടുംബവിളക്ക് എന്ന സീരിയലില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. മറ്റൊരാള്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രം തികച്ചും അപ്രതീക്ഷിതമായാണ് ശരണ്യയെ തേടി വേദികയുടെ വേഷം എത്തിയത്. ഇപ്പോഴിതാ വേദികയെ കുറിച്ച് ശരണ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.


റിയല്‍ ലൈഫില്‍ വേദികയുമായി തനിക്ക് സാമ്യമുണ്ടെന്നും വേദികയെ പോലെ തന്നെ പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരാളാണ് താനെന്നും ശരണ്യ പറയുന്നു.
മറ്റൊരു പരമ്പരയില്‍ പോസിറ്റീവ് കഥപാത്രത്തിനായുള്ള അവസരം കിട്ടിയാല്‍ പോകില്ല. പക്ഷെ തനിക്ക് പോസിറ്റീവ് വേഷം ചെയ്യാന്‍ പറ്റും. ആനന്ദ് നാരായണന്‍ ആണ് കുടുംബവിളക്ക് സീരിയലിലെ പ്രിയപ്പെട്ട സഹതാരം.
സീരിയലില്‍ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചുന്നത്. സിദ്ധാര്‍ത്ഥിന്റെ മകനാണ് അനി. വേദികയെ പോലെ തന്ന നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് ആനന്ദിന്റേതും. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ശരണ്യ വിശേഷങ്ങള്‍ പങ്കുെവച്ചത്